മ​താ​ചാ​ര​ങ്ങ​ൾ മ​നു​ഷ്യ​നെ ന​ന്മ​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നാ​വ​ണം –ചെ​ന്നി​ത്ത​ല

കോതമംഗലം: മതപരമായ ആചാരങ്ങളും ചടങ്ങുളും മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നതിനാവണം രമേശ് ചെന്നിത്തല. എല്ലാ മതങ്ങെളയും മതവിശ്വാസികെളയും സമഭാവനയോടെ കാണാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ചവളര്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റി നടത്തിയ നെല്ലിക്കുഴി തീർഥാടനത്തിെൻറ ഭാഗമായി നടന്ന സര്‍വമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് ഷീല കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്‌മെൻറ് ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. കെ.വി. സാബു, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോർ എപ്പിസ്‌കോപ്പ, തട്ടുപറമ്പ് ജുമാമസ്ജിദ് ഇമാം മൗലവി മുഹമദ് ഷാഫി അല്‍ക്കാശിഫി, ചവളര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡൻറും തീർഥാടന കമ്മിറ്റി ചെയര്‍മാനുമായ പ്രഫ. പി.വി. പീതാംബരന്‍, പി.കെ. അശോകന്‍, ജില്ല പഞ്ചായത്ത് അംഗം കെ.ആര്‍. സുമേഷ്, എന്‍.കെ. അശോകന്‍, പ്രഭാകരന്‍ മാച്ചാമ്പിള്ളി, ബാബു കോട്ടമറ്റം, ബൈജു കെ. മാധവന്‍, സി.ഇ. ശശി, കെ.വി. ജയരാജ്, വി.എന്‍. ജിബീഷ്‌കുമാര്‍, എം.വി. ഗോപി, എം.കെ. രാജീവ്, സി.എസ്. വിനീഷ്, കാര്‍ത്യായനി നാരായണന്‍, ലാലുമോന്‍ ചാലക്കുടി, ഷിബു തെക്കുംപുറം, കെ.ജി. കുട്ടപ്പന്‍, സി.ആര്‍. വിജയന്‍, കെ.എന്‍. ബോസ്, പി.കെ. അനില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.