കൊച്ചി: മലയാറ്റൂർ തിരുനാളിനോടും തീർഥാടനത്തോടുമനുബന്ധിച്ച് അടിവാരം മുതൽ കുരിശുമുടി വരെയുളള തീർഥാടനപാതയിൽ ഹരിത േപ്രാട്ടോക്കോൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ രൂപവത്കരിച്ചു. ജില്ല കലക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. തീർഥാടനപാത ജില്ല ശുചിത്വമിഷൻ ഹരിത സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. പാതയിൽ കുടിവെള്ളത്തിനായി കിയോസ്കുകളുണ്ട്. പ്ലാസ്റ്റിക് കുപ്പികളിലെ കുടിവെള്ളം, അജൈവ പദാർഥങ്ങളാൽ നിർമിതമായ പാക്കറ്റുകളിലെ ഭക്ഷണ- പാനീയ വിതരണം എന്നിവ നിരോധിച്ചു. പാതയോരത്തെ സ്റ്റാളുകളിൽ പാക്കറ്റുകളിലെ വിൽപന നടക്കുന്നിെല്ലന്ന് സ്ക്വാഡുകൾ ഉറപ്പുവരുത്തും. നിയമലംഘകരിൽ നിന്ന് 10,000 രൂപവരെ പിഴ ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.