ഓടിച്ചുനോക്കാന്‍ നല്‍കിയ ബൈക്കുമായി യുവാവ് കടന്നു

മൂവാറ്റുപുഴ: ബൈക്ക് വാങ്ങാനെന്ന വ്യാജേനയത്തെിയ യുവാവ് ഓടിച്ചുനോക്കാന്‍ നല്‍കിയ ബൈക്കുമായി കടന്നു. മൂവാറ്റുപുഴ കാവുങ്കര തവക്കല്‍ ബൈക്ക് ഹൗസില്‍നിന്നാണ് വാഹനം തട്ടിയെടുത്തത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ കടയിലത്തെിയ യുവാവ് പഴയ ബൈക്ക് ആവശ്യമുണ്ടെന്ന് ഉടമയോട് അറിയിച്ചു. മൂന്ന് ബൈക്കുകള്‍ കാണിച്ച കടയുടമ അസീസിനോട് ഓടിച്ച് നോക്കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് അനുവാദം നല്‍കി. രണ്ട് ബൈക്കുകള്‍ ഓടിച്ച് തിരികെയേല്‍പിച്ചശേഷം മൂന്നാമത്തെ ബൈക്കുമായി കടന്നുകളയുകയായിരുന്നു. ഹീറോ ഹോണ്ട പാഷന്‍ പ്രോ (കെ.എല്‍ 7 യു 6650) ബൈക്കാണ് കൊണ്ടുപോയത്. നേരത്തേ ഇവിടെനിന്ന് ബൈക്ക് വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞാണ് യുവാവ് കടയിലത്തെിയത്. നല്ല പരിചയം അഭിനയിച്ച യുവാവ് ഇടുക്കി സ്വദേശിയാണെന്നാണ് പരിചയപ്പെടുത്തിയത്. ആറടി ഉയരമുള്ള ഇരുനിറക്കാരനായ യുവാവ് കോതമംഗലം ഭാഗത്തേക്കാണ് ഓടിച്ചുപോയത്. കുറെസമയം കഴിഞ്ഞിട്ടും യുവാവ് എത്താതെ വന്നതോടെ അസീസ് കോതമംഗലത്ത് അടക്കം അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടത്തൊനായില്ല. മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.