മട്ടാഞ്ചേരി: കൊച്ചി തുറമുഖം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തുറമുഖ ആസ്ഥാനത്ത് കൊച്ചിന്‍ പോര്‍ട്ട് ജോയന്‍റ് ട്രേഡ് യൂനിയന്‍ ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ സമരം ആയിരം ദിവസം തികഞ്ഞ തിങ്കളാഴ്ച താല്‍ക്കാലികമായി അവസാനിപ്പിച്ചു. സമര ലക്ഷ്യങ്ങള്‍ ഭാഗികമായി നേടിയെടുക്കാനായതിനാലാണ് സമരം നിര്‍ത്തിയതെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. സമരത്തെ തുടര്‍ന്ന് കൊച്ചി തുറമുഖത്തിന്‍െറ ദുരവസ്ഥ കേന്ദ്ര സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്താനായി. തുറമുഖ ട്രസ്റ്റ് 1937 മുതല്‍ എടുത്ത വായ്പകളിലെ 897.23 കോടിരൂപ പിഴപ്പലിശ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. കോസ്റ്റല്‍ കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനുള്ള പോര്‍ട്ടിന്‍െറ അവകാശം നിലനിര്‍ത്താനും ധാരണയായിട്ടുണ്ട്. സമരാവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞതായി നേതാക്കള്‍ അവകാശപ്പെട്ടു. സമരസമാപന പ്രഖ്യാപനച്ചടങ്ങ് സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം പെയ്തു. പി.എം. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ പി. രാജു, കെ.പി. ഹരിദാസ്, വി.എച്ച്. ശിഹാബുദ്ദീന്‍, സി.ഡി. നന്ദകുമാര്‍, എം. ജമാല്‍കുഞ്ഞ്, അബ്ദുല്‍ ജബ്ബാര്‍, സി.കെ. മണിശങ്കര്‍, ബെന്നി ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.