മട്ടാഞ്ചേരി: ഹര്‍ത്താല്‍ ദിനത്തിലും ചേരിതിരിഞ്ഞ് പ്രകടനം നടത്തി കൊച്ചി നിയോജക മണ്ഡലത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സി.സി. ശ്രീവത്സന്‍, ലെയ്സണ്‍ ആന്‍റണി എന്നിവരുടെ നേതൃത്വത്തില്‍ ഒൗദ്യോഗികവിഭാഗം ചെമ്മീന്‍സ് ജങ്ഷനില്‍നിന്ന് തോപ്പുംപടിയിലേക്ക് പ്രകടനം നടത്തിയപ്പോള്‍ കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച എസ്.ആര്‍. ബിജു അടക്കമുള്ള മറുചേരിയിലുള്ളവര്‍ ചെറളായി, അമരാവതി മേഖലയില്‍ പ്രകടനം നടത്തി. ബി.ജെ.പിയുടെ പതാകയില്ലാതെ കാവിക്കൊടിയുമായാണ് ഇവര്‍ പ്രകടനം നടത്തിയത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് കൊച്ചിയില്‍ ബി.ജെ.പിയില്‍ ആഭ്യന്തരകലഹം മൂര്‍ഛിച്ചത്. ഏഴാം ഡിവിഷനില്‍ സിറ്റിങ് കൗണ്‍സിലര്‍ ശ്യാമള എസ്. പ്രഭുവിനെതിരെ സംഘ്പരിവാര്‍ നേതാക്കള്‍ സ്ഥാനാര്‍ഥിയായി ഗായത്രി ഭട്ടിനെ നിര്‍ത്തിയിരുന്നു. ശ്യാമള പ്രഭു ജയിച്ചുകയറിയെങ്കിലും പ്രശ്നം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ, പുതിയ മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചെങ്കിലും പ്രശ്നം പഴയതുപോലെ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.