ആലുവ: നഗരത്തില്‍നിന്ന് ഉള്‍പ്രദേശങ്ങളിലേക്കുള്ള രാത്രിയാത്ര ദുരിതം. സ്വകാര്യ ബസുകള്‍ ട്രിപ്പ് മുടക്കുന്നതാണ് പ്രശ്നമാകുന്നത്. നിരവധി യാത്രക്കാരുള്ള മാഞ്ഞാലി റൂട്ടിലാണ് യാത്രാക്ളേശം കൂടുതല്‍. മേഖലയില്‍ പല റൂട്ടുകളും ദേശസാത്കൃതമായിരുന്നു. കെ.എസ്.ആര്‍.ടി.സി ഈ റൂട്ടുകളില്‍ കൃത്യമായി സര്‍വിസ് നടത്തി വന്‍ നേട്ടമാണുണ്ടാക്കിയിരുന്നത്. എന്നാല്‍, രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടപെടലുകളെ തുടര്‍ന്ന് ഇവിടെ സ്വകാര്യ ബസുകള്‍ക്ക് സര്‍വിസിന് താല്‍ക്കാലിക അനുമതി ലഭിച്ചതോടെയാണ് യാത്രാ ദുരിതം ആരംഭിച്ചത്. തുടക്കത്തില്‍ കുറച്ച് ട്രിപ്പുകള്‍ക്കായിരുന്നു അനുവാദം. എന്നാല്‍, താമസിയാതെ കൂടുതല്‍ ബസുകള്‍ റൂട്ടിലത്തെി. സ്വകാര്യ ബസ് ലോബി എല്ലാ തരത്തിലും ഉപദ്രവങ്ങള്‍ തുടങ്ങിയതോടെ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പല സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി നിര്‍ത്തി. രാത്രിസമയങ്ങളില്‍ പെര്‍മിറ്റ് പ്രകാരമുള്ള ട്രിപ്പുകള്‍ ഓടാന്‍ സ്വകാര്യ ബസുകള്‍ തയാറാകാതെ വന്നതോടെയാണ് രാത്രി യാത്രക്കാര്‍ പെരുവഴിയിലായത്. കെ.എസ്.ആര്‍.ടി.സി സര്‍വിസ് മാത്രമുണ്ടായിരുന്ന മാഞ്ഞാലി റൂട്ടിലാണ് ദുരിതം കൂടുതല്‍. രാത്രി എട്ടിനുശേഷം വര്‍ഷങ്ങളായി ആലുവയില്‍ നിന്ന് മുടങ്ങാതെ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ മാഞ്ഞാലിക്കുണ്ടായിരുന്നു. ഇതില്‍ 9.30 നുള്ള അവസാന ബസ് മാഞ്ഞാലിയിലാണ് സ്റ്റേ ചെയ്തിരുന്നത്. എന്നാല്‍, ഈ സമയങ്ങളില്‍ പെര്‍മിറ്റ് നേടിയ ചില സ്വകാര്യ ബസുകള്‍ സമയം തെറ്റിച്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് തൊട്ട് മുന്നില്‍ സര്‍വിസ് നടത്തി. ഇതിനെതിരെ യത്രക്കാരടക്കമുള്ളവര്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു. സര്‍വിസ് നഷ്ടത്തിലായതോടെ കെ.എസ്.ആര്‍.ടി.സി അവസാന ട്രിപ്പടക്കം നിര്‍ത്തുകയായിരുന്നു. താമസിയാതെ അവസാന ട്രിപ്പ് സ്വകാര്യ ബസുകളും നിര്‍ത്തി. ഇതിനെതിരെ നല്‍കിയ പരാതികള്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തള്ളുകയായിരുന്നു. ഇതിനിടെ ഒരു ബസിന്‍െറ അവസാന ട്രിപ്പ് പെര്‍മിറ്റ് മാഞ്ഞാലിയില്‍നിന്ന് വട്ടപ്പറമ്പിലേക്കാക്കി. മാഞ്ഞാലിയില്‍നിന്ന് വട്ടപ്പറമ്പിലേക്ക് യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ വളരെ നേരത്തേ ഇവര്‍ സര്‍വിസ് അവസാനിപ്പിക്കും. നിലവില്‍ 8.40ന് ആലുവയില്‍ നിന്ന് മാഞ്ഞാലിയിലേക്ക് സര്‍വിസ് നടത്തിയിരുന്ന സ്വകാര്യ ബസും കുറച്ചുനാളായി അവസാന ട്രിപ്പ് മുടക്കുകയാണ്. ഇതുമൂലം രാത്രി യാത്രക്കാര്‍ പെരുവഴിയിലാകുകയാണ്. ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് രാത്രികാല സര്‍വിസുകള്‍ ഇല്ലാതായതോടെ ആലുവ നഗരവും നേരത്തേ നിര്‍ജീവമാകുന്ന സാഹചര്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.