കോതമംഗലം: ആരോഗ്യവകുപ്പിന്‍െറ കീഴില്‍ നിലവില്‍ കിടത്തിച്ചികിത്സ ഇല്ലാത്ത മദര്‍ പി.എച്ച്.സികളെ മിനി പി.എച്ച്.സികളാക്കി തരം താഴ്ത്താന്‍ നീക്കം. മദര്‍ പി.എച്ച്.സികളിലെ സ്റ്റാഫ് പാറ്റേണ്‍, മിനി പി.എച്ച്.സികളിലെ സ്റ്റാഫ് പാറ്റേണ്‍ ആക്കി മാറ്റാനാണ് നിക്കം ആരംഭിച്ചിരിക്കുന്നത്. നിലവിലെ മദര്‍ പി.എച്ച്.സികളില്‍നിന്ന് ഓരോ വിഭാഗത്തിലെയും ഒരാളെ വീതം നിലനിര്‍ത്തി മറ്റുള്ളവരെ സ്ഥലം മാറ്റാനാണ് വകുപ്പിന്‍െറ പദ്ധതി. ഇതിന്‍െറ ഭാഗമായി, ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം നിലവില്‍ കിടത്തിച്ചികിത്സ വിഭാഗം പ്രവര്‍ത്തിക്കാത്ത ആശുപത്രികളിലെ ജീവനക്കാരുടെ ഇനംതിരിച്ചുള്ള കണക്കെടുപ്പ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പൂര്‍ത്തിയാക്കി. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സെപ്റ്റംബര്‍ 22ന് ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് കത്തയച്ചിരുന്നു. മദര്‍ പി.എച്ച്.സികളില്‍ മിനിമം മൂന്നു ഡോക്ടര്‍ അഞ്ചു നഴ്സ് മറ്റു വിഭാഗം ജീവനക്കാരുടെയും തസ്തികകള്‍ ഉണ്ടാവുമെന്നാണ് വ്യവസ്ഥ. ആവശ്യത്തിന് സ്റ്റാഫിനെ നിയമിക്കാത്തതും മറ്റുമായി ഇത്തരം സെന്‍ററുകളില്‍ കിടത്തിച്ചികിത്സ സംസ്ഥാനത്ത് പലയിടത്തും മുടങ്ങിയിട്ടുണ്ട്. എല്ലാ മിനി പി.എച്ച്.സികളും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മദര്‍ പി.എച്ച്.സികളാക്കി മാറ്റുമെന്ന എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനത്തിന് വിരുദ്ധമാണ് ഇപ്പോള്‍ നടക്കുവാന്‍ പോകുന്നത്. കിടത്തിച്ചികിത്സ നിന്നുപോയ ഇടങ്ങളില്‍ ഉടനെ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് പുതിയ നീക്കം. നിലവില്‍ സ്റ്റാഫ് നഴ്സുമാരുടെ തസ്തിക ഇല്ലാത്ത 28 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ഒരു സാമൂഹികാരോഗ്യ കേന്ദ്രവും എറണാകുളം ജില്ലയില്‍ മാത്രം ഉണ്ട്. മിനി പി.എച്ച്.സികളില്‍ മൂന്നും മദര്‍ പി.എച്ച്.സികളില്‍ ഒമ്പതും സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ പന്ത്രണ്ടും സ്റ്റാഫ് നഴ്സ് തസ്തികകള്‍ ഉണ്ടായിരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോഴാണിത്. ഇവിടങ്ങളില്‍ അടക്കം സ്റ്റാഫ് നഴ്സുകളുടെതടക്കം തസ്തികകള്‍ സൃഷ്ടിക്കുമ്പോള്‍ ഉണ്ടാവുന്ന ഭീമമായ സാമ്പത്തിക ബാധ്യത മറികടക്കാനുള്ള നീക്കത്തിന്‍െറ ഭാഗമായാണ് തരംതാഴ്ത്തല്‍ നടപടി. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പുറത്തിറക്കിയ 06/11/2008ലെ 568/08 നമ്പര്‍ ഉത്തരവുപ്രകാരമാണ് ആരോഗ്യ കേന്ദ്രങ്ങളിലെ സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിച്ചിരുന്നത്. ഈ ഉത്തരവിനെ അട്ടിമറിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. ഈ നടപടി സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ ചികിത്സാ സംവിധാനങ്ങളെ തകിടം മറിക്കും. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സ പോലും സാധാരണക്കാര്‍ക്ക് നിഷേധിക്കപ്പെടാന്‍ ഇടവരുത്തുമെന്നും ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.