മെത്രാപ്പോലീത്ത അരമനക്ക് മുന്നില്‍ വീണ്ടും ഉപരോധ സമരം

കോലഞ്ചേരി: വൈദികനെ സ്ഥലംമാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ ഇടവക മെത്രാപ്പോലീത്തയുടെ അരമനക്ക് മുന്നില്‍ ഉപരോധ സമരം പുനരാരംഭിച്ചു. യാക്കോബായ സഭയിലെ വലമ്പൂര്‍ സെന്‍റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. സ്ളീബ പോള്‍ വട്ടവേലിയെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ചാണ് ഒരുവിഭാഗം വിശ്വാസികള്‍ ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ ഈവാനിയോസിന്‍െറ അരമനക്ക് മുന്നില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഉപരോധ സമരം ആരംഭിച്ചത്. പ്രശ്നത്തില്‍ സഭാ നേതൃത്വം അനുരഞ്ജന നീക്കം ആരംഭിച്ചതോടെ സമരത്തില്‍നിന്ന് പിന്‍വാങ്ങിയ വിശ്വാസികളാണ് ചര്‍ച്ച പരാജയപ്പെട്ടതോടെ അരമനക്ക് മുന്നില്‍ വ്യാഴാഴ്ച വൈകീട്ട് ആറോടെ സമരം പുനരാരംഭിച്ചത്. സ്ത്രീകളടക്കം നൂറിലധികം വിശ്വാസികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധം പുനരാരംഭിച്ചതോടെ മെത്രാപ്പോലീത്ത അരമന വിട്ടതായി സൂചനയുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഫാ. സ്ളീബ പോളിനെ ഊരമന പള്ളിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഇടവക മെത്രാപ്പോലീത്തയുടെ കല്‍പന ഇറങ്ങിയത്. ഇതത്തേുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് അഞ്ച് മുതല്‍ ഒരുവിഭാഗം വിശ്വാസികള്‍ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടക്കനാട്ടുള്ള ഇടവക മെത്രാപ്പോലീത്തയുടെ ആസ്ഥാനം ഉപരോധിച്ചു. തുടര്‍ന്ന് സഭയുടെ പ്രാദേശിക തലവനായ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുമായി ആലോചിച്ച് ചൊവ്വാഴ്ച തീരുമാനം അറിയിക്കാമെന്ന് മെത്രാപ്പോലീത്ത അറിയിച്ചതോടെയാണ് രാത്രി ഒരുമണിയോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. എന്നാല്‍, ചൊവ്വാഴ്ച വൈകീട്ടും അനുകൂല തീരുമാനമുണ്ടാകാതെ വന്നതോടെയാണ് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ വീണ്ടും ഉപരോധവുമായത്തെി. തുടര്‍ന്ന് സഭാ ട്രസ്റ്റി തമ്പുജോര്‍ജ് തുകലന്‍ സമരക്കാരുമായി ചര്‍ച്ച നടത്തി വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മുമ്പ് തീരുമാനമുണ്ടാക്കാമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍, തീരുമാനമാകാതെ വന്നതോടെ വീണ്ടും വിശ്വാസികള്‍ സമരവുമായത്തെുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.