ജി.ടി.എന്‍ ടെക്സ്റ്റൈല്‍സ് തൊഴിലാളികള്‍ റിലേ നിരാഹാരം ആരംഭിച്ചു

ആലുവ: ജി.ടി.എന്‍ ടെക്സ്റ്റൈല്‍സ് തൊഴിലാളികള്‍ റിലേ നിരാഹാരസമരം ആരംഭിച്ചു. ദീര്‍ഘകാല കരാര്‍ അടിയന്തരമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. കരാറിന്‍െറ കാലാവധി കഴിഞ്ഞിട്ട് 14 മാസമായിട്ടും പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മാനേജ്മെന്‍റ് തയാറാകുന്നില്ളെന്ന് യൂനിയന്‍ ഭാരവാഹികള്‍ ആരോപിച്ചു. ഇതേതുടര്‍ന്നാണ് നിരാഹാരസമരം ആരംഭിച്ചത്. ഈ മാസം 15 വരെയാണ് സമരം. ഇതിനുശേഷം പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ സമരം ശക്തമാക്കാനാണ് യൂനിയനുകളുടെ തീരുമാനം. ദീര്‍ഘകാല കരാറിന്‍െറ ഭാഗമായുള്ള അധ്വാനഭാരം കൂട്ടാന്‍ യൂനിയനുകള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, മാനേജ്മെന്‍റ് ശമ്പളം വര്‍ധിപ്പിക്കാതിരിക്കാന്‍ പല ന്യായങ്ങള്‍ പറഞ്ഞ് തടസ്സം നില്‍ക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. നിരാഹാരം ഐ.എന്‍.ടി.യു.സി നേതാവ് എം.ഒ. ജോണ്‍ ഉദ്ഘാടനം ചെയ്തു. എം.എ. സാജു അധ്യക്ഷത വഹിച്ചു. വിവിധ യൂനിയന്‍ നേതാക്കളായ പി.രാജു, കെ.എന്‍. ഗോപിനാഥ്, കെ.ജെ. ഡൊമിനിക്, കെ.കെ. മുഹമ്മദാലി, ഇ.ജി. ജയപ്രകാശ്, എം.വി. ലോനപ്പന്‍, എ.എം. അഷ്റഫ്, ടി.സി. ഷാജി, എ.എം. ബഷീര്‍, സി.എ. അനില്‍ കുമാര്‍, എം.ആര്‍. രാജീവ്, പി.കെ. കുഞ്ഞുമോന്‍, എസ്. സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.