വീടുകളിലേക്ക് രാത്രി അജ്ഞാത ഫോണ്‍ സന്ദേശങ്ങള്‍; ജനം ഭീതിയില്‍

കിഴക്കമ്പലം: പുക്കാട്ടുപടി, ഊരക്കാട് പ്രദേശങ്ങളില്‍ പാതിരാത്രി വീടുകളിലത്തെുന്ന വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. സമീപവാസി മരിച്ചെന്നോ, അയല്‍വാസിക്ക് അസുഖം കൂടുതലാണെന്നും ഉടന്‍ എത്തണമെന്നുമൊക്കൊയാണ് ഫോണ്‍ സന്ദേശം. ഇതറിഞ്ഞ് തൊട്ടടുത്ത വീട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോഴാണ് വ്യാജ സന്ദേശമാണെന്ന് തിരിച്ചറിയുന്നത്. ഇത്തരം സന്ദേശങ്ങളില്‍ ചിലര്‍ക്ക് അസഭ്യവും കേള്‍ക്കാറുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. ചെമ്മലപ്പടി, ചിറവക്കാട് എന്നിവിടങ്ങളില്‍ നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം അനുഭവമുണ്ടായത്. രാത്രി 12ന് ശേഷമാണ് അജ്ഞാതന്‍െറ ഭയപ്പെടുത്തല്‍. ഇത്തരത്തില്‍ നിരവധി ഫോണ്‍ നമ്പറുകളില്‍നിന്ന് സന്ദേശം ലഭിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഇതത്തേുടര്‍ന്ന് നാട്ടുകാര്‍ തടിയിട്ടപറമ്പ് പൊലീസില്‍ പരാതി നല്‍കി. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.