അധാര്‍മികതയിലേക്കുള്ള വിദ്യാര്‍ഥികളുടെ കടന്നുകയറ്റം ആശങ്കജനകം –ജസ്റ്റിസ് സി.കെ.അബ്ദുല്‍ റഹീം

വടുതല: അധാര്‍മിക മേഖലയിലേക്ക് വിദ്യാര്‍ഥികളുടെ കടന്നുകയറ്റം ആശങ്കജനകമെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം. വടുതല ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ പ്രവര്‍ത്തനം സാമൂഹികഘടനയാണെന്ന് പഠിപ്പിച്ചാല്‍ മാത്രം പോരാ, അതനുസരിച്ച് സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ വളര്‍ന്നുവരുന്ന വിദ്യാര്‍ഥികളെ സജ്ജരാക്കാമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡന്‍റ് വി.എം. മൂസ മൗലവി പറഞ്ഞു. വടുതല ജമാഅത്ത് എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇ. കൊച്ചുണ്ണികുഞ്ഞ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രൂപവത്കരണത്തില്‍ പങ്കാളികളായ മുന്‍കാല നേതാക്കളായ സി.എം. അബ്ദുല്‍ ഖാദര്‍ ഹാജി ചെഞ്ഞാളില്‍, യു.പി. മൂസ ഉളിയത്തല എന്നിവരെ സി.ബി.എസ്.ഇ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.പി.എം. ഇബ്രാഹിംഖാന്‍ ആദരിച്ചു. മാനേജര്‍ കെ.എ. പരീത് ഉപഹാരം സമര്‍പ്പിച്ചു. തൈക്കാട്ടുശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ശെല്‍വരാജ്, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് ആബിദ അസീസ്, വൈസ് പ്രസിഡന്‍റ് വി.എ. രാജന്‍, പി.ടി.എ പ്രസിഡന്‍റ് എം.എം. മജീദ്, കോട്ടൂര്‍ കാട്ടുപുറം പള്ളി ജമാഅത്ത് പ്രസിഡന്‍റ് ടി.എസ്. നാസിമുദ്ദീന്‍, സി.പി.എം അരൂര്‍ ഏരിയ സെക്രട്ടറി രാജപ്പന്‍ നായര്‍, കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്‍റ് എം.ആര്‍. രവി, കെ.കെ. പ്രഭാകരന്‍, കെ.കെ. അബ്ദുല്‍ ഖാദര്‍, അധ്യാപകരായ എച്ച്. ഐഷത്ത്, സി.എം. നദീറ, ബിനി സെബാസ്റ്റ്യന്‍, എന്‍.എ. സക്കറിയ, പി.കെ. ഫസലുദീന്‍, രാജ്ഷാ, അഡ്വ. ഷബീര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. കെ.എം. ശിഹാബുദ്ദീന്‍ സ്വാഗതവും പി.എം. ഷാജിര്‍ഖാന്‍ നന്ദിയും പറഞ്ഞു. ആയിരത്തിയെട്ട് ജങ്ഷനില്‍നിന്ന് ആരംഭിച്ച വര്‍ണാഭ ഘോഷയാത്ര സ്കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.