നോട്ട് പ്രതിസന്ധി: ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണം –ജനതാദള്‍ (യു)

ആലപ്പുഴ: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതം അവസാനിപ്പിക്കണമെന്ന് ജനതാദള്‍ -യു സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സുരേന്ദ്രന്‍പിള്ള ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കല്‍, റേഷനരി വെട്ടിക്കുറക്കല്‍ തുടങ്ങിയ നടപടികളില്‍ പ്രതിഷേധിച്ച് ജനതാദള്‍ -യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സഹകരണ മേഖലയെ പാടെ തകര്‍ക്കുന്ന കേന്ദ്ര നിലപാട് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രഫ. ഡി. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജി. ശശിധര പണിക്കര്‍, ഗിരീഷ് ഇലഞ്ഞിമേല്‍, സുഭാഷ് ബാബു, ഷംഷാദ് റഹീം, എം.വി. ശ്യാം, സാദിഖ് എം. മാക്കിയില്‍, രാജു മോളത്തേ്, രാമദാസ് പന്തപ്ളാവില്‍, സുലോചന ഗോപി, പി.എസ്. സുള്‍ഫിക്കര്‍, അഡ്വ.പി.എസ്. അജ്മല്‍, എം. ജോര്‍ജ്കുട്ടി, മോഹന്‍ സി. അറവന്തറ, സാദിഖ് നീര്‍ക്കുന്നം, ടി.കെ. ശ്രീനിവാസന്‍, ജമാല്‍ പള്ളാത്തുരുത്തി, ആര്‍. പ്രസന്നന്‍, പി.എസ്. ജോര്‍ജ്, സുരേഷ് ഹരിപ്പാട്, അഡ്വ. മോറീസ് വിന്‍സെന്‍റ്, വി.കെ. രാജപ്പന്‍, എ.ജി. തമ്പി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.