നന്മയും സംസ്കാരവും കൃഷിയിലൂടെ തിരിച്ചുകൊണ്ടുവരും –ജി. സുധാകരന്‍

ചെങ്ങന്നൂര്‍: നാടിന്‍െറ നന്മയും സംസ്കാരവും കൃഷിയിലൂടെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നവകേരളം മിഷന്‍െറ ഭാഗമായി ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുട്ടമ്പേരൂര്‍ ആറിന്‍െറ നവീകരണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിനിലങ്ങളും ജലാശയങ്ങളുംമൂടി പകരം റിസോര്‍ട്ടുകളും വന്‍കിട ബിസിനസ് സംരംഭങ്ങളും നടത്തി ഉണ്ടാക്കുന്ന പണം വഴിവിട്ടരീതിയില്‍ ഉപയോഗിച്ച് സമാന്തര സമ്പദ്വ്യവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിനെ പൂര്‍ണമായി അഴിമതിമുക്തമാക്കി മാറ്റാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാലിന്യമേറിയ ആറ് ശുചീകരിക്കാനത്തെിയ 1300 തൊഴിലുറപ്പ് തൊഴിലാളികളെ മന്ത്രി അഭിനന്ദിച്ചു. യോഗത്തില്‍ കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പി. വിശ്വംഭരപണിക്കര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. സുധാമണി, വൈസ് പ്രസിഡന്‍റ് പുഷ്പലത മധു, ജില്ല പഞ്ചായത്തംഗം ജോജി ചെറിയാന്‍, രാധാകൃഷ്ണപിള്ള, നിര്‍മല ഗോവിന്ദന്‍, പി.കെ. അനശ്വര, ശ്രീദേവി, ജോസഫ്കുട്ടി, ജി. രാമകൃഷ്ണന്‍, വി.കെ. തങ്കച്ചന്‍, ആര്‍. സുരേന്ദ്രന്‍, ജി. മോഹനന്‍, എ.എസ്. ഷാജികുമാര്‍, ബി. സനല്‍കുമാര്‍, ഷീല സോളമന്‍, ജി. സുനില്‍കുമാര്‍, അംബിക കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.