ബസുകളുടെ നഗരം ചുറ്റല്‍ നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ആലുവ: സ്വകാര്യബസുകളുടെ നഗരം ചുറ്റല്‍ നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗതാഗത ഉപദേശകസമിതിയുടെ നടപടി അശാസ്ത്രീയമാണെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം ഒന്നുമുതലാണ് നഗരം ചുറ്റലിന് നിയന്ത്രണം വന്നത്. ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി, മാഞ്ഞാലി, വരാപ്പുഴ, കടുങ്ങല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ബസുകള്‍ നഗരം ചുറ്റുന്നില്ല. ഇത്തരത്തില്‍ ആളുകളെ കയറ്റാന്‍ എത്താത്തതുമൂലം എല്ലാവിധ യാത്രക്കാരും ബുദ്ധിമുട്ടിലാണ്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍, രോഗികള്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ബസുകള്‍ ലഭിക്കുന്നില്ല. ഈ ഭാഗത്തേക്ക് യാത്രചെയ്യുന്നവര്‍ക്ക് മറ്റു ബസുകളില്‍ കയറി അധികചാര്‍ജ് നല്‍കി പുതിയ സ്റ്റാന്‍ഡില്‍ എത്തണം. ഇതുമൂലം സാമ്പത്തിക നഷ്ടവും മറ്റ് ബുദ്ധിമുട്ടുമുണ്ട്. ബാങ്ക് കവല, പമ്പ് കവല തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളും ബുദ്ധിമുട്ടിലാണ്. സമയത്തിന് ക്ളാസിലത്തൊനോ തിരിച്ച് കൃത്യമായി വീടുകളിലത്തൊനോ കഴിയുന്നില്ളെന്ന് പരാതിയുണ്ട്. ബസില്‍ കയറാന്‍ സ്വകാര്യ സ്റ്റാന്‍ഡിലേക്ക് നടന്നുപോകണം. വിജനമായ പൈപ്പ് ലൈന്‍ റോഡ്, മേല്‍പാലം തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് പലഭാഗത്തുനിന്നും വിദ്യാര്‍ഥിനികളടക്കമുള്ളവര്‍ നടന്നുവരുന്നത്. ഈ ഭാഗങ്ങള്‍ സാമൂഹികവിരുദ്ധ താവളങ്ങളാണ്. മദ്യപാനികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും പ്രധാനമായും ഇത്തരം ഭാഗങ്ങളിലാണ് തമ്പടിക്കാറുള്ളത്. ഇത് കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാകുന്നു. അശാസ്ത്രീയ ഗതാഗത പരിഷ്കാരങ്ങള്‍ പിന്‍വലിക്കണമെന്ന് എസ്.എഫ്.ഐ ആലുവ ഏരിയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അണിനിരത്തി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് ഹരിപ്രസാദ്, സെക്രട്ടറി ടി.എ. അജ്മല്‍ എന്നിവര്‍ പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വകാര്യബസുകടമകളും രംഗത്തുണ്ട്. പരിഷ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞൂര്‍, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എം. പി. ലോനപ്പന്‍, അല്‍ഫോസ വര്‍ഗീസ് എന്നിവര്‍ ആലുവ ജോ.ആര്‍.ടി.ഒക്ക് പരാതി നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.