പൊതുസ്ഥലത്തെ മദ്യപാനം: പിടിയിലായവര്‍ പൊലീസിനെ കൈയേറ്റം ചെയ്തതായി പരാതി

കോതമംഗലം: പൊതുസ്ഥലത്ത് മദ്യപിച്ച് പിടിയിലായവര്‍ പൊലീസ് സ്റ്റേഷനില്‍ എസ്.ഐ അടക്കം മൂന്നുപേരെ കൈയേറ്റം ചെയ്തതായി പരാതി. മൂന്നുപേര്‍ അറസ്റ്റിലായി. പരസ്യ മദ്യപാനത്തിന് പിടിയിലായ റിട്ട. എയര്‍ഫോഴ്സ് ജീവനക്കാരായ ശോഭനപ്പടി പോത്താനിക്കാട്ട് സിജി മാത്യു (40), കോഴിപ്പിള്ളി പുതിയത്ത് മോളേല്‍ നൈജോ (40), ഇവരുടെ സുഹൃത്ത് തൊടുപുഴ കലയന്താനി കോട്ടൂര്‍ സെന്‍റ് മാത്യു (32 ) എന്നിവരാണ് പൊലീസിനെ കൈയേറ്റം ചെയ്തത്. കോഴിപ്പിള്ളിക്ക് സമീപം ഓട്ടോയിലിരുന്ന് മദ്യപിക്കുകയായിരുന്ന മൂന്നംഗ സംഘത്തെ ബുധനാഴ്ച രാത്രിയാണ് കോതമംഗലം എസ്.ഐയും സംഘവും കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനിലത്തെ ിക്കുന്ന സമയത്ത് ഇവര്‍ പൊലീസുമായി തര്‍ക്കിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എസ്.ഐ ലൈജുമോന്‍, ഗ്രേഡ് എസ്.ഐ ജോസ്, സി.പി.ഒ സലീം എന്നിവര്‍ക്ക് പരിക്കേറ്റു. ബഹളം കേട്ട് എത്തിയ കൂടുതല്‍ പൊലീസുകാര്‍ ചേര്‍ന്ന് ഇവരെ ലോക്കപ്പിലാക്കുകയായിരുന്നു. പൊലീസിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കൈയേറ്റം ചെയ്തതിനും കേസെടുത്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.