വോട്ടിന് പണം: മുന്‍മന്ത്രി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്

മംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനിടയിൽ രേഖകളില്ലാത്ത 62 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ മുന്‍മന്ത്രി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്. മുന്‍ മന്ത്രി ബി. രമാനാഥ് റായ്, നിര്‍മാൺ കണ്‍സ്ട്രക്ഷന്‍ പ്രൊപ്രൈറ്റര്‍ ഉദയ് ഹെഗ്‌ഡെ, മുഖരോഡി കണ്‍സ്ട്രക്ഷന്‍ പ്രൊപ്രൈറ്റര്‍ സുധാകര്‍ ഷെട്ടി, മുഖരോഡി കണ്‍സ്ട്രക്ഷന്‍ ജീവനക്കാരായ വരുൺ, പ്രീതം, രമാനാഥ് റായിയുടെ പേഴ്‌സനല്‍ അസിസ്റ്റൻറ് ഡെന്‍സില്‍ ഹെര്‍മന്‍ എന്നിവര്‍ക്കെതിരെയാണ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവുപ്രകാരം ബണ്ട്വാള്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. ബണ്ട്വാള്‍ തഹസില്‍ദാര്‍ സന്നലിംഗയ്യയുടെ പരാതിപ്രകാരമാണ് നടപടി. 2018 മേയ് എട്ടിന് സുധാകര്‍ ഷെട്ടിയുടെ ഓഫിസില്‍നിന്ന് ആദായനികുതി വകുപ്പധികൃതര്‍ 22 ലക്ഷം രൂപയും ബി.സി റോഡിലുള്ള ശ്രീനിവാസ ഹോട്ടല്‍മുറിയില്‍വെച്ച് ഡെന്‍സില്‍ ഹെര്‍മനില്‍നിന്ന് 40 ലക്ഷവും പിടിച്ചെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.