വധശ്രമക്കേസിലെ പ്രതികൾ ഡി.വൈ.എഫ്.ഐയിൽ ചേർന്നുവെന്നത്​ വാസ്തവവിരുദ്ധമെന്ന്​

കുമ്പള: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താൽദിവസം ബായാറിൽെവച്ച് തനിക്കു നേരെയുണ്ടായ വധശ്രമത്തിലെ പ ്രതികൾ ആർ.എസ്.എസ് വിട്ട് ഡി.വൈ.എഫ്.ഐയിൽ ചേർന്നുവെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് അക്രമത്തിനിരയായ ബായാറിലെ കരീം മുസ്ലിയാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് ത​െൻറ മൊഴിയെടുത്തിട്ടുണ്ടെന്നും ഞാൻ നൽകിയ മൊഴിയിലുള്ള വിനീത്, ദിനേശ്, ചന്ദ്രഹാസ, ശിവ, ഉമേശ്, ശ്രീധര, പ്രകാശ, ലോകേഷ്, മഹേഷ് തുടങ്ങിയവരാരും ഡി.വൈ.എഫ്.ഐയിൽ ചേർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമികൾ കർണാടക ഭാഗത്തുള്ളവരാണെന്നും ഒരുവർഷം മുമ്പ് കർണാടകയിലെ പെർവായിയിൽ പള്ളിയിൽ ജോലി ചെയ്തതിനാൽ അവരെ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ സ്വീകരണം നൽകിയ ചടങ്ങിലെ ഫോട്ടോയിൽ കാണുന്ന ആറുപേരിൽ ആരും തന്നെ അക്രമിസംഘത്തിലുണ്ടായിരുന്നില്ലെന്നും തനിക്കെതിരെയുണ്ടായ അക്രമസംഭവത്തെ രാഷ്ട്രീയകാര്യങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ബി.ജെ.പി ഒഴികെയുള്ള ചെറുതും വലുതുമായ ഏകദേശം എല്ലാ രാഷ്ട്രീയ സംഘടനകളുടെയും സഹായം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ മകൻ മുഹമ്മദ് അൽഫീസ്, ഭാര്യാപിതാവ് മമ്മുഞ്ഞി ഹാജി, ഭാര്യാസഹോദരൻ സിദ്ദീഖ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.