നീലേശ്വരം: താലൂക്ക് ആശുപത്രിയെത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും ആശ്വാസമായി കാത്തിരിപ്പുകേന്ദ്രം. ആശുപത്രി ലബോറട്ടറിയുടെ സമീപത്താണ് നിർമിച്ചത്. നീലേശ്വരം ലയൺസ് ക്ലബാണ് സൗജന്യമായി നിർമിച്ചുനൽകിയത്. നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉദ്ഘാടനംചെയ്തു. ശാന്ത ഭാർഗവൻ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ, ഗണേഷ് കണിയറക്കൽ, സത്യപാൽ, രാജീവൻ പള്ളിപുറം, ഡോ. ജമാൽ അഹമ്മദ്, ഡോ. വി. സുരേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.