മഖാം ഉറൂസിന് തുടക്കം

വെള്ളരിക്കുണ്ട്: ബളാൽ കല്ലൻചിറ മഖാം ഉറൂസിന് തുടക്കമായി. ബുധനാഴ്ച രാവിലെ ജമാഅത്ത് പ്രസിഡൻറ് വി.കെ. അസീസ് പതാക ഉയ ർത്തി. പുതുക്കിപ്പണിത മഖാം കെട്ടിടം സമസ്ത പ്രസിഡൻറും കാഞ്ഞങ്ങാട് ജമാഅത്ത് ഖാദിയുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്തു. കല്ലൻചിറ ജമാഅത്ത് പ്രസിഡൻറ് വി.കെ. അസീസ് അധ്യക്ഷത വഹിച്ചു. പാണക്കാട് മുഹമ്മദ് മുനവ്വറലി ശിഹാബ് തങ്ങൾ, കുഞ്ഞഹമ്മദ് ഹാജി പാലക്കി, ഇബ്രാഹിം ഹാജി, നജ്മുദ്ദീൻ, റാഷിദ് എന്നിവർ സംസാരിച്ചു. വി.എം. മുഹമ്മദ് ബഷീർ സ്വാഗതവും അഷ്റഫ് അരീക്കര നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.