പെൺകുട്ടികളുടെ ഹോസ്​റ്റലിൽ എസ്​.എഫ്.ഐ നേതാവ് എത്തിയ സംഭവം വിവാദമായി

കാസർകോട്: പൊവ്വൽ എൽ.ബി.എസ് എൻജിനീയറിങ് കോളജിൽ പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിലേക്ക് അസമയത്ത് എസ്.എഫ്.ഐ നേതാവ് എത്തിയ സംഭവം വിവാദമായി. കോഴിക്കോട് സ്വദേശിയായ എസ്.എഫ്.ഐ മുൻ യൂനിറ്റ് സെക്രട്ടറിയാണ് കഴിഞ്ഞദിവസം രാത്രി പെൺകുട്ടികൾ മാത്രം താമസിക്കുന്ന ഹോസ്റ്റലിലെത്തിയത്. സംഭവത്തെക്കുറിച്ച് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾ കോളജ് അധികാരികൾക്ക് പരാതി നൽകി. ഇതേതുടർന്ന് വിശദമായ അന്വേഷണം നടന്നുവരുകയാണ്. പലതവണയായി ഇയാളെ ഹോസ്റ്റലിൽ കണ്ടിരുന്നതായി പെൺകുട്ടികൾ പറയുന്നു. യുവാവുമായി ബന്ധമുള്ള ഒരു കുട്ടിയെ കാണാനാണ് ഹോസ്റ്റലിലെത്തിയതെന്നാണ് പറയുന്നത്. സംഭവം പരസ്യമായതോടെ വിദ്യാർഥികൾ എസ്.എഫ്.ഐ നേതാവിനെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി. നിയമനടപടി അടക്കം വേണമെന്നാവശ്യപ്പെട്ടും ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും എൽ.ബി.എസ് സ്റ്റുഡൻറ് മൂവ്മ​െൻറി​െൻറ നേതൃത്വത്തിൽ വിദ്യാർഥികൾ കാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചു. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.