നിയന്ത്രണംവിട്ട ലോറി മറിഞ്ഞു

നീലേശ്വരം: ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. പാലക്കാട് സ്വദേശി ജയനാണ് (35) പരിക്കേറ്റത്. ഇയാളെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലേക്ക് ബാഗ് നിര്‍മാണ വസ്തുവായ പോളിമര്‍ കയറ്റി പോകുകയായിരുന്നു ലോറി. ശനിയാഴ്ച രാത്രി ഒരു മണിക്കാണ് അപകടം. നീലേശ്വരം പൊലീസ് സ്റ്റേഷനും പെട്രോള്‍ പമ്പിനുമിടയിലുള്ള വളവിലാണ് ലോറി മറിഞ്ഞത്. പടം. നീലേശ്വരത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ ലോറി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.