രാജപുരം: ഗൾഫ് സന്ദർശനത്തിനിടയിൽ വാഹനാപകടത്തിൽപെട്ട കൊേട്ടാടിയിലെ അർച്ചനയുടെ ചികിത്സക്ക് പണം കണ്ടെത്താൻ കാഞ്ഞങ്ങാട് ദേവഗീതം ഓർക്കസ്ട്ര സംഗീതയാത്രയൊരുക്കുന്നു. ഗ്രാന്മ ചുള്ളിക്കര, സി.സി ലൈറ്റ് ആൻഡ് സൗണ്ട് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മേയ് 13ന് രാവിലെ മാവുങ്കാലിൽനിന്ന് ആരംഭിക്കുന്ന സംഗീതയാത്ര വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം വൈകീട്ട് ആറുമണിയോടെ പാണത്തൂരിൽ സമാപിക്കും. സംഗീത യാത്രയിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ചികിത്സാ ചെലവിനായി കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.