കാസർകോട് ടൗണിലെ ശോച്യാവസ്ഥയിലായ മത്സ്യ മാർക്കറ്റ് കെട്ടിടവും റോഡിലെ മത്സ്യവിൽപനയും
കാസർകോട്: റോഡുവക്കിൽ വെച്ചുള്ള മത്സ്യവിൽപനയും നിലവിലെ മത്സ്യമാർക്കറ്റിലെ ശോച്യാവസ്ഥയും സ്ഥലപരിമിതിയുംമൂലം വീർപ്പുമുട്ടിയിരുന്ന കാസർകോട്ടെ മത്സ്യ മാർക്കറ്റ് ആധുനികരീതിയിൽ പുതുക്കിപ്പണിയാനുള്ള കഴിഞ്ഞ നഗരസഭയുടെ തീരുമാനം കടലാസിലൊതുങ്ങിയത് നഗരസഭ തെരഞ്ഞെടുപ്പിലടക്കം ചർച്ചയായിരുന്നു.
കാസർകോട് ടൗണിൽതന്നെയുള്ള മത്സ്യമാർക്കറ്റിന്റെ ശോച്യാവസ്ഥ നിരവധിതവണ മത്സ്യവിൽപന തൊഴിലാളികളും സമീപത്തെ വ്യാപാരികളും നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതാണ്.
മാർക്കറ്റിലേക്ക് പോകുന്ന വഴിവക്കിലും റോഡിലുമാണ് മത്സ്യവില്പന. മത്സ്യങ്ങളുമായി ലേലംചെയ്യുന്ന മാർക്കറ്റിനരികിലേക്ക് കയറുന്ന ലോറി, ടെമ്പോ, ഓട്ടോ എന്നീ വാഹനങ്ങൾക്ക് റോഡിലെ മത്സ്യവിൽപനയും അത് വാങ്ങാൻ നിൽക്കുന്ന ഉപഭോക്താക്കളും കാരണം കയറിച്ചെല്ലാൻ പറ്റാത്ത അവസ്ഥയാണ് ഇത് പലപ്പോഴും വാക്കേറ്റത്തിനും തർക്കത്തിനും കാരണമാകാറുമുണ്ട്.
പലപ്പോഴും വൃത്തിഹീനമായ മത്സ്യമാർക്കറ്റിൽ ആരോഗ്യവകുപ്പ് നടത്തുന്ന പരിശോധനയിൽ നിരവധിതവണ തൊഴിലാളികൾക്ക് പിഴ ഈടാക്കിയിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തോടെ ആധുനികരീതിയിൽ അടുത്ത നഗരസഭ ഭരണസമിതിയെങ്കിലും മത്സ്യമാർക്കറ്റ് പുതുക്കിപ്പണിതാൽ പ്രശ്നപരിഹാരമാകുമെന്ന് മത്സ്യൽപന തൊഴിലാളികളും വ്യാപാരികളും പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.