കാസർകോട്: എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മേയ് മൂന്ന് മുതൽ ഓൺലൈൻ ആയതിനാൽ ഇനിമുതൽ പേര് രജിസ്റ്റർചെയ്യാനും നിലവിലുള്ള രജിസ്േട്രഷൻ പുതുക്കാനും പുതിയ യോഗ്യതകൾ ചേർക്കാനും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പോകേണ്ടതില്ല. www.employment.kerala.gov.in എന്ന വെബ്സൈറ്റിൽ create new jobseekerൽ signup ക്ലിക്ക്ചെയ്ത് ഉദ്യോഗാർഥി username ഉം പാസ്വേഡും കൊടുത്ത് അക്കൗണ്ട് ക്രിയേറ്റ്ചെയ്യാം. ഈ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പ്രവേശിക്കുക. മുമ്പ് എക്സ്ചേഞ്ചിൽ രജിസ്റ്റർചെയ്ത ഉദ്യോഗാർഥികളാണെങ്കിൽ Yes I am already registered എന്നും അല്ലാത്തവർ No I am a fresh job seeker എന്നും ക്ലിക്ക് ചെയ്യുക. മുമ്പ് രജിസ്റ്റർചെയ്ത ഉദ്യോഗാർഥികൾക്ക് ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിെൻറ പേര്, രജിസ്റ്റർ നമ്പർ എന്നിവ നൽകി മുന്നോട്ട് പോകാവുന്നതാണ്. പുതുതായി രജിസ്റ്റർചെയ്തവരും അധികയോഗ്യത ചേർത്തവരും രജിസ്േട്രഷൻ റദ്ദ് ചെയ്തു വീണ്ടും രജിസ്റ്റർചെയ്തവരും മാത്രം എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റും ഓൺലൈൻ രജിസ്േട്രഷൻ കാർഡുമായി 60 ദിവസത്തിനുള്ളിൽ അവരുടെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാകണം. അല്ലാത്തപക്ഷം രജിസ്േട്രഷൻ റദ്ദാകും. സംശയനിവാരണത്തിന് വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഹെൽപ്ഡെസ്ക് ഫോൺനമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.