കാസർകോട്: സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ജീവനക്കാർക്ക് സർക്കാർ ഓഫിസുകൾക്ക് സമീപം വീട് വെക്കാൻ മാർക്കറ്റ് വില ഈടാക്കി സർക്കാർ സ്ഥലം പതിച്ചുനൽകണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ജില്ല പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. ജോലിസ്ഥലത്തിന് സമീപമുള്ള താമസയോഗ്യമായ സ്ഥലങ്ങൾ ഭൂമാഫിയകളും റിയൽ എസ്റ്റേറ്റുകാരും കൈയടക്കിയതിനാൽ സർക്കാർ ജീവനക്കാർക്ക് സ്വന്തമായ വീട് എന്നത് സ്വപ്നമായി അവശേഷിക്കുകയാണെന്ന് സംഗമം ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഒ.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. പി.ഐ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. വനിത വിങ് ചെയർപേഴ്സൻ ആസിയുമ്മ, നൗഫൽ നെക്രാജെ, അബ്ദുറഹ്മാൻ മൊഗ്രാൽ, അഷ്റഫലി ചേരങ്കൈ, ഇ.കെ. മുഹമ്മദ്കുഞ്ഞി, ടി. സലീം, എ.എ. മുഹമ്മദ് ബേക്കൽ, ഹമീദ് ഹിദായത്ത് നഗർ എന്നിവർ സംസാരിച്ചു. ടി.കെ. അൻവർ സ്വാഗതവും കെ.എൻ.പി. മുഹമ്മദലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.