മംഗളൂരു: കറോപ്പടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുല്‍ ജലീല്‍ വധക്കേസില്‍ വിട്ടല്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവും കോണ്‍ഗ്രസ് നേതാവുമായ ഉസ്മാന് കറോപ്പടി വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. അന്വേഷണം സി.ഐ.ഡിയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 20നാണ് മകന് കൊല്ലപ്പെട്ടത്. ഈ കേസില്‍ 11 പേരെ അറസ്റ്റ് ചെയ്തു. അധോലോക നായകന് വിക്കി ഷെട്ടിയുമായി ബന്ധമുള്ളയാള്‍ ഇതിലുണ്ട്. എന്നാല്‍, അധോലോക ബന്ധം തെളിയിക്കാനുതകുംവിധമല്ല അന്വേഷണം. വിക്കി ഷെട്ടിയുടെ ബന്ധു ദിനേശ് ഷെട്ടി 2015ൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. വിക്കിയായിരുന്നു പിറകില്‍. എന്നാല്‍, അബ്ദുല്‍ ജലീലിനാണ് പദവി ലഭിച്ചത്. ഇക്കാര്യങ്ങൾ െഎ.ജി ഹരിശേഖരെൻറ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ മാസം രണ്ടിന് വീട്ടില്‍ വന്ന് അനുശോചനമറിയിച്ച ആഭ്യന്തര മന്ത്രി ജി. പരമേശ്വര, ഒപ്പമുണ്ടായിരുന്ന ജില്ല ചുമതലയുള്ള മന്ത്രി ബി. രമാനാഥ റൈ എന്നിവരെയും അറിയിച്ചു. ഇക്കാര്യങ്ങള്‍ ഗൗരവത്തിലെടുക്കണമെന്ന് ആഭ്യന്തരമന്ത്രി ഐ.ജിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പിന്നീട് രണ്ടുതവണ താന്‍ ഐ.ജിയെക്കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും കൈമാറി. എന്നാല്‍, ദിനേശ് ഷെട്ടിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ സന്നദ്ധമായില്ല. അയാള്‍ കേരളത്തിലാണെന്നാണ് പൊലീസ് പറയുന്ന കാരണം. ഈ മാസം അഞ്ചിന് മിത്തനട്ക്കയിലെ പൊതുപരിപാടിയില്‍ അയാള്‍ പങ്കെടുത്തിരുന്നു. തനിക്കും ചില പഞ്ചായത്ത് അംഗങ്ങള്‍ക്കും ഭീഷണികോളുകള്‍ വരുന്നുണ്ട്. ചില കേന്ദ്രങ്ങള്‍ നല്കിയ വിവരങ്ങള്‍ വിശ്വസിക്കാമെങ്കില്‍ 50 ലക്ഷം രൂപയുടെ ഇടപാടാണ് അബ്ദുല്‍ ജലീലിനെ കൊലപ്പെടുത്തിയവരും അധോലോകവും തമ്മില്‍ നടന്നത്. 40000 രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. ഈ പണം ആര് മുടക്കി തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. അടുത്തയാഴ്ച താന്‍ മുഖ്യമന്ത്രിയെ കാണുന്നുണ്ടെന്ന് ഉസ്മാന് പറഞ്ഞു. കൊലപാതകത്തില്‍ പങ്കാളിയെന്ന ആരോപണവിധേയനായ പണമിടപാട് സ്ഥാപന ഉടമയും വിട്ടല്‍ പൊലീസിലെ ചിലരും ഒന്നിച്ചെടുത്ത ഫോട്ടോകള്‍ ഉസ്മാന് വാർത്തസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. വാര്‍ത്തസമ്മേളനത്തില്‍ പഞ്ചായത്തംഗങ്ങളായ കെ.പി. സീതാറാം ഭട്ട്, ബേബി ആര്. ഷെട്ടി, വിനയ ഷെട്ടി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.