മെഡിക്കല്‍ ഷോപ്പില്‍നിന്ന്​ മദ്യം പിടികൂടി; ഉടമ അറസ്​റ്റിൽ

മ​ഞ്ചേ​ശ്വ​രം: ബ​ന്തി​യോ​ട്ടെ മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ല്‍നി​ന്ന്​ മ​ദ്യം പി​ടി​കൂ​ടി. ജീ​വ​ന​ക്കാ​ര​നാ​യ കു​മ്പ​ള സൂ​രം​ബ​യ​ലി​ലെ ഉ​ദ​യ​കു​മാ​റി​നെ (40) കു​മ്പ​ള എ​ക്‌​സൈ​സ്‌ ഇ​ന്‍സ്‌​പെ​ക്‌​ട​ര്‍ റോ​ബി​ന്‍ബാ​ബു അ​റ​സ്​​റ്റ്​ ചെ​യ്‌​തു. 50 പാ​ക്ക​റ്റ് ഇ​ന്ത്യ​ന്‍ നി​ര്‍മി​ത ക​ര്‍ണാ​ട​ക വി​ദേ​ശ​മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ കു​മ്പ​ള എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​ജെ. റോ​ബി​ന്‍ബാ​ബു​വി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ വേ​ഷം മാ​റി​യെ​ത്തി​യ എ​ക്‌​സൈ​സ് സം​ഘ​മാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്. മെ​ഡി​ക്ക​ല്‍ ഷോ​പ്പ് കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​വി​ല്‍പ​ന ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്‌​സൈ​സ് എ​ത്തി​യ​ത്. അ​സി​സ്​​റ്റ​ൻ​റ്​ എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​വി. ബാ​ബു​രാ​ജ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ എം.​വി. സു​ജി​ത്ത്, കെ.​വി. പ്ര​ജി​ത്ത്കു​മാ​ര്‍, ഡ്രൈ​വ​ര്‍ മൈ​ക്കി​ള്‍ ജോ​സ​ഫ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.