എം.എ ഇക്കണോമിക്സില്‍ കൂട്ടത്തോല്‍വി; പ്രതിഷേധ സംഗമം നടത്തി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ ഇക്കണോമിക്സ് ഒന്നാം വര്‍ഷ പരീക്ഷയിലെ കൂട്ടത്തോല്‍വിക്കെതിരെ പാരലല്‍ കോളജ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സര്‍വകലാശാലക്കു മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. പരീക്ഷാഫലം വന്നപ്പോള്‍, എഴുതിയ 82 കുട്ടികളില്‍ 78 പേരും പരാജയപ്പെട്ടു. വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ചിലര്‍ സര്‍വകലാശാലയിലത്തെി അന്വേഷിച്ചപ്പോള്‍ നിഷേധാത്മക നിലപാടാണ് പരീക്ഷാഭവന്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഒരിക്കല്‍ക്കൂടി മൂല്യനിര്‍ണയം നടത്തണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംഗമം അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി യു. രാധാകൃഷ്ണന്‍, ട്രഷറര്‍ ടി.വി. രവീന്ദ്രന്‍, കാസര്‍കോട് ജില്ല സെക്രട്ടറി എം. വിജയന്‍ നമ്പ്യാര്‍, എം.വി. നിജിമോള്‍, ടി.എം. സെല്‍മ ഏഞ്ചല്‍, എ.പി. സാജിദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT