യു.ഡി.എഫ് മേഖല ജാഥക്ക് സ്വീകരണം

വെള്ളരിക്കുണ്ട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളെ അണിനിരത്തി വിട്ടുവീഴ്ചയില്ലാത്ത ജനകീയ പോരാട്ടം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് എം.എം. ഹസന്‍. യു.ഡി.എഫ് മേഖല ജാഥക്ക് വെള്ളരിക്കുണ്ടില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്‍െറയും ജാതിയുടെയും പേരില്‍ പരസ്പരം ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നത്. നരേന്ദ്രമോദി ലോകം ചുറ്റുമ്പോള്‍ ഇന്ത്യന്‍ ജനത ദുരിതക്കയത്തില്‍ നട്ടംതിരിയുകയാണ്. ഘടകക്ഷിയായ ശിവസേനപോലും തള്ളിപ്പറയാന്‍ തുടങ്ങിയത് ഭരണ വൈകല്യത്തിന്‍െറ തെളിവാണ്. കഴിഞ്ഞ എട്ട് മാസത്തെ പിണറായി സര്‍ക്കാറിന്‍െറ ഭരണം എല്ലാ അര്‍ഥത്തിലും പൂര്‍ണ പരാജയമാണ്. പദ്ധതി വിഹിതത്തിന്‍െറ 47 ശതമാനം മാത്രമേ ഇതുവരെ ചെലവഴിച്ചുള്ളൂ. എം.വി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.എ. അജീര്‍, കെ.പി. മോഹനന്‍, വി.എ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പി.ജി. ദേവ് സ്വാഗതവും രാജു കട്ടക്കയം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.