ചിരുതമ്മക്ക് വീടായില്ല: റവന്യൂ അധികൃതര്‍ അന്വേഷണം തുടങ്ങി

തൃക്കരിപ്പൂര്‍: നിരാലംബരെ സഹായിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ഉണ്ടായിട്ടും അമ്മയും മകളും പ്ളാസ്റ്റിക് ഷീറ്റിന് താഴെ അന്തിയുറങ്ങുന്ന സാഹചര്യം അന്വേഷിക്കാന്‍ ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരം റവന്യൂ അധികൃതര്‍ എത്തി. അര്‍ഹമായ ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ ദുരിതമനുഭവിക്കുന്ന തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ പി.പി. ചിരുതമ്മയുടെ കുടുംബത്തിന്‍െറ വിവരങ്ങളാണ് ശേഖരിച്ചത്. വടക്കേ തൃക്കരിപ്പൂര്‍ വില്ളേജ് ഓഫിസര്‍ ഇ.വി. വിനോദിന്‍െറ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം ഇവരുടെ വീട് സന്ദര്‍ശിച്ച് കുടുംബം അനുഭവിക്കുന്ന ദുരിതങ്ങള്‍ കണ്ടറിഞ്ഞു. പ്ളാസ്റ്റിക് കൊണ്ട് കെട്ടിമറച്ച കൂരയിലാണ് കുറെ വര്‍ഷങ്ങളായി 80കാരി ചിരുതമ്മയും മകളും കഴിയുന്നതെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. വേനല്‍ കടുത്തതോടെ വീട്ടില്‍ കുടിക്കാനുപയോഗിക്കുന്നത് കിണറ്റിലെ കലക്കവെള്ളമാണ്. വീടിനു മുകളിലേക്ക് വീഴാന്‍പാകത്തില്‍ നില്‍ക്കുന്ന അടുത്ത പറമ്പിലെ മരം മുറിച്ചുനീക്കുന്ന കാര്യവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് വില്ളേജ് ഓഫിസര്‍ പറഞ്ഞു. നിരാലംബരായ ഈ കുടുംബം സര്‍ക്കാര്‍ ധനസഹായങ്ങളുടെ പട്ടികയിലൊന്നും ഉള്‍പ്പെട്ടിരുന്നില്ല. ഗ്രാമസഭകളില്‍ കയറിയിറങ്ങിയിട്ടും അവശതയിലായ കുടുംബത്തെ ആരും തിരിഞ്ഞുനോക്കിയിരുന്നില്ളെന്നും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.