കാഞ്ഞങ്ങാട്: ചിത്താരിയിൽ കെ.എസ്.ഇ.ബി എൻജിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരെ ഒാഫിസിൽ കയറി ൈകയേറ്റംചെയ്തു. ചിത്താരി ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസിലെ അസി. എൻജിനീയർ, സബ് എൻജിനീയർ, ഒാവർസിയർ എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കാഞ്ഞങ്ങാെട്ട വ്യാപാരിയായ ബസ്സ്റ്റാൻഡിന് സമീപം താമസിക്കുന്ന കോപ്പട്ടി മുഹമ്മദിനും മകനുമെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷന് കഴിഞ്ഞദിവസം അപേക്ഷ നൽകിയ വ്യാപാരിയും മകനും കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്ത് പരിശോധനക്ക് എത്തിയില്ലെന്ന് ആരോപിച്ച് അസി. എൻജിനീയെറയും മറ്റ് ഉദ്യോഗസ്ഥരെയും കസേര കൊണ്ട് അടിക്കുകയും ൈകയേറ്റം നടത്തുകയുംചെയ്തുവെന്നാണ് കേസ്. അസി. എൻജിനീയർ പി. സന്തോഷ്കുമാറിെൻറ പരാതിയിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജീവനക്കാർ ആക്രമിച്ചതായി പരാതിപ്പെട്ട് കേസിൽ പ്രതിയായ വ്യാപാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട്. സംഭവത്തിൽ ഓഫിസ് സ്റ്റാഫ് യോഗം പ്രതിഷേധിച്ചു. അസി. എൻജിനീയർ പി. സന്തോഷ് കുമാർ, സബ് എൻജിനീയർമാരായ മുഹമ്മദ് കുഞ്ഞി, സന്തോഷ് ബി. നായർ, സുനീഷ്, അഷ്റഫ്, ബാബു, ശശി, ജലീൽ, കാർത്തിക എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.