ബ്ലോ​ഗ്​ എ​ക്​​സ്​​പ്ര​സി​ന്​ ജി​ല്ല​യി​ൽ വ​ര​വേ​ൽ​പ്​ ​

നീലേശ്വരം: സംസ്ഥാനത്തെ ടൂറിസം പ്രചാരണത്തിനായി 10 ദിവസം മുമ്പ് കൊച്ചിയിലെത്തിയ ബ്ലോഗ് എഴുത്തുകാരുടെ സംഘം ജില്ലയിൽ പര്യടനം നടത്തി. വിനോദസഞ്ചാര വകുപ്പിെൻറ അതിഥികളായി അമേരിക്ക, ബ്രിട്ടൻ, കനഡ, ഇറ്റലി, ജർമനി, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ 30 രാജ്യങ്ങളിൽനിന്നുള്ള തെരഞ്ഞെടുത്ത ബ്ലോഗർമാരുടെ സംഘമാണ് പ്രത്യേക ബസിൽ വയനാട്, കണ്ണൂർ ജില്ലകളിലെ സന്ദർശനത്തിനുശേഷം കാസർകോട് എത്തിയത്. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്ന സംഘം ഇവിടെ എത്തുന്നവർക്കുള്ള താമസസൗകര്യങ്ങളും യാത്രാസൗകര്യങ്ങളും വിലയിരുത്തി. ബേക്കൽ താജ് റിസോർട്ടിൽ ഒരുക്കിയ വിരുന്നുസൽക്കാരത്തിനുശേഷം നീലേശ്വരത്തെത്തിയ സംഘം ബേക്കൽ റിപ്പിൾസ് ഹൗസ്ബോട്ടിൽ സഞ്ചരിച്ച് കോട്ടപ്പുറം, അഴിത്തല, വലിയപറമ്പ് കായലിെൻറ സൗന്ദര്യം ആസ്വദിച്ചു. കടിഞ്ഞിമൂലയിലെത്തിയ ബ്ലോഗർമാർക്ക് ജില്ല ഹൗസ്ബോട്ട് ഒാപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.വി. കൃഷ്ണൻ, സെക്രട്ടറി വി.വി. രാജേഷ്, ടി.വി. മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കേരള ടൂറിസം ഇൻഫർമേഷൻ ഒാഫിസർമാരായ പി. മുരളീധരൻ, കെ.എസ്. ഷൈൻ, കെ.ആർ. സജീവ്, ടൂറിസ്റ്റ് ഗൈഡ് മനോജ് വാസുദേവൻ എന്നിവർ ബ്ലോഗർമാരെ അനുഗമിച്ചു. വലിയപറമ്പ് സന്ദർശനത്തിനുശേഷം ഇടയിലക്കാട് കാവിൽ വാനരസദ്യ കണ്ടു. തുടർന്ന് ബേക്കൽ കോട്ട, ബേക്കൽ ബീച്ച് പാർക്ക് എന്നിവിടങ്ങളിൽ സന്ദർശിച്ചശേഷം തിരുവനന്തപുരത്തേക്ക് മടങ്ങി. നാലാം തവണയാണ് സംസ്ഥാന ടൂറിസം വകുപ്പ് പ്രചാരണത്തിെൻറ ഭാഗമായി ബ്ലോഗ് എഴുത്തുകാരെ ക്ഷണിച്ചുവരുത്തുന്നത്. ആദ്യമായാണ് ഇത്തരമൊരു ബ്ലോഗ് എക്സ്പ്രസ് ജില്ലയിലെത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.