ജൈവോത്സവത്തിന് തുടക്കം

നീലേശ്വരം: ‘നല്ലത് വാങ്ങൂ, നല്ലത് കഴിക്കൂ’ എന്ന സന്ദേശവുമായി നടത്തപ്പെടുന്ന നീലേശ്വരം ജൈവോത്സവത്തിന് ജൈവനഗറില്‍ ഉജ്ജ്വല തുടക്കം. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജൈവോത്സവം പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. ആദ്യ കിറ്റ് വില്‍പന വി.വി. ജയപ്രകാശിന് നല്‍കി നിര്‍വഹിച്ചു. പ്രദര്‍ശന സ്റ്റാളുകള്‍ നബാര്‍ഡ് എ.ജി.എം ജ്യോതിസ് ജഗന്നാഥന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എ.കെ. കുഞ്ഞികൃഷ്ണന്‍, പി.പി. മുഹമ്മദ് റാഫി, പി.എം. സന്ധ്യ, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, പി. രാധ, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, സി. മാധവി, പി. ഭാര്‍ഗവി, എം. സാജിദ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ.വി. ദാമോദരന്‍, കെ. ബാലകൃഷ്ണന്‍, സുധാകരന്‍ കൊട്ടറ, എന്‍.പി. മുഹമ്മദ്കുഞ്ഞി, എം. അസിനാര്‍, റസാഖ് പുഴക്കര, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, മാധ്യമ പ്രതിനിധി പി.കെ. ബാലകൃഷ്ണന്‍, സി.ഡി.എസ് മെംബര്‍ എം.വി. വാസന്തി എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍പേഴ്സന്‍ വി. ഗൗരി സ്വാഗതവും കൃഷി ഓഫിസര്‍ പി.വി. ആര്‍ജിത നന്ദിയും പറഞ്ഞു. ജൂണ്‍ ഒന്നിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.