കേരഫെഡ് നിയന്ത്രണമേര്‍പ്പെടുത്തി; പച്ചതേങ്ങ സംഭരണം പ്രതിസന്ധിയില്‍

കാസര്‍കോട്: കേരഫെഡ് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ജില്ലയില്‍ പച്ചതേങ്ങ സംഭരണം പ്രതിസന്ധിയിലായി. നടുവണ്ണൂരും കരുനാഗപ്പള്ളിയിലുമുള്ള കേര ഫെഡ് പ്ളാന്‍റുകളില്‍ കൊപ്ര നിറഞ്ഞിരിക്കുന്നതിനാല്‍ പച്ചതേങ്ങ എടുക്കേണ്ടെന്നാണ് കേരഫെഡിന്‍െറ തീരുമാനം. നാളികേരത്തിന് തീരെ വിലയില്ലാതിരുന്ന ഒരു ഘട്ടത്തിലാണ് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരഫെഡ് വഴി പച്ചതേങ്ങ സംഭരണം ആരംഭിച്ചത്. കൃഷിഭവനുകളിലൂടെയും മറ്റു സഹകരണ സ്ഥാപനങ്ങളിലൂടെയും സംഭരിക്കുന്ന തേങ്ങ കുടുംബശ്രീ മറ്റു സ്വയം സഹായ സംഘങ്ങള്‍ വഴി കൊപ്രയാക്കി കേരഫെഡിന്‍െറ പ്ളാന്‍റുകളിലേക്ക് എത്തിച്ച് വെളിച്ചെണ്ണ, തേങ്ങാപാല്‍, പൊടി, പൗഡര്‍ എന്നിങ്ങനെയാക്കി വിപണയിലത്തെിക്കുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന കൃഷി വകുപ്പും കേരഫെഡും നടപ്പാക്കിയിരുന്ന പച്ചതേങ്ങ സംഭരണ പദ്ധതി പ്രകാരം ജില്ലയിലെ 21 കൃഷി ഭവനുകളിലൂടെ 3084 ടണ്‍ (7.8 കോടി രൂപ) പച്ചതേങ്ങ സംഭരിച്ചിരുന്നതായി കേരഫെഡ് ജില്ലാ മാനേജര്‍ അറിയിച്ചു.ഈ ഇനത്തില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് 32 ലക്ഷം രൂപ ഇനിയും നല്‍കാനുണ്ട്. ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് 1575 ടണ്‍ തേങ്ങയാണ് സംഭരിച്ചത്. ഇതിന്‍െറ വിലയായ 3.9 കോടി രൂപ കുടിശ്ശികയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.