അക്ഷരങ്ങളില്ലാതെ സൂചക ബോര്‍ഡുകള്‍

കുമ്പള: ആറുമാസം മുമ്പ് നവീകരിച്ച ആരിക്കാടി കട്ടത്തട്ക്ക റോഡരികുകളില്‍ സ്ഥാപിച്ച സ്ഥലനാമ സൂചക ബോര്‍ഡുകളില്‍നിന്ന് അക്ഷരങ്ങള്‍ അപ്രത്യക്ഷമായി. നൂറുകണക്കിന് വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന ഈ വഴിയില്‍ യാത്രക്കാര്‍ക്ക് സ്ഥലനിര്‍ണയത്തിന് സഹായമായ ബോര്‍ഡുകളാണ് നോക്കുകുത്തിയായി മാറിയത്. കളത്തൂര്‍ ജാറം, കൊടിയമ്മ തുടങ്ങിയ സ്ഥലങ്ങളിലാണ് അക്ഷരങ്ങള്‍ അപ്രത്യക്ഷമായിട്ടുള്ളത്. കളത്തൂരില്‍ കുത്തടുക്ക എന്നെഴുതിയതില്‍ ഏതാനും അക്ഷരങ്ങള്‍ ബാക്കിയുണ്ടെങ്കിലും കൊടിയമ്മയിലെ ബോര്‍ഡില്‍ ഒരൊറ്റ അക്ഷരംപോലും അവശേഷിച്ചിട്ടില്ല. സാമൂഹിക വിരുദ്ധര്‍ അക്ഷരങ്ങളെ ഇളക്കിയെടുത്തതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.