കാസര്‍കോട്: ഹൈസ്പീഡ് റെയില്‍ നെറ്റ്വര്‍ക്കില്‍നിന്ന് കാസര്‍കോടിനെ ഒഴിവാക്കി ശിപാര്‍ശ നല്‍കിയത് നീതീകരിക്കാനാവില്ളെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഇ. ശ്രീധരന് അയച്ച കത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. സംസ്ഥാനത്തെ 1148 കി.മീ റെയില്‍പാത കവര്‍ ചെയ്ത് അതിവേഗ റെയില്‍ പാത നിര്‍മിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇ. ശ്രീധരന്‍ മുഖ്യ ഉപദേഷ്ടാവായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെയാണ് സാധ്യതാ പഠനം നടത്താന്‍ ചുമതലപ്പെടുത്തിയത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അതിവേഗ റെയില്‍പാത സ്ഥാപിക്കണമെന്നും, ഇതിന് ജപ്പാന്‍െറ സഹായം തേടണമെന്നും 2011 ഡിസംബറില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ തയാറാക്കിയ എക്സിക്യൂട്ടിവ് സംഗ്രഹത്തില്‍ പറയുന്നു. എന്നാല്‍, ഇപ്പോള്‍ ഡി.എം.ആര്‍.സി ശിപാര്‍ശ ചെയ്യുന്നത് ആദ്യഘട്ടത്തില്‍ സ്പീഡ് റെയില്‍ കണ്ണൂര്‍ വരെ മതിയെന്നും, കണ്ണൂര്‍-മംഗളൂരു രണ്ടാംഘട്ടം ആകാമെന്നുമാണ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ സ്പീഡ് റെയില്‍ ഉണ്ടാക്കാനുള്ള ചെലവ് ഒരുലക്ഷത്തി ഇരുപതിനായിരം കോടിയ ്രേത. ഇത് കാസര്‍കോട് വരെ നീട്ടിയാല്‍ വരുന്ന അധികച്ചെലവ് 6000 കോടിയാണെന്നും പറയപ്പെടുന്നു. ഒരുലക്ഷത്തി ഇരുപതിനായിരം കോടി എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാകാത്തവര്‍ 6000 കോടി ഭയന്ന് കാസര്‍കോടിനെ തള്ളിയത് കടുത്ത അനീതിയാണെന്ന് എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു. ഒറിജിന്‍ പ്ളാനില്‍ പറഞ്ഞതുപോലെ ഹൈസ്പീഡ് റെയില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ സ്ഥാപിക്കുന്നതില്‍നിന്ന് പിറകോട്ട് പോകാന്‍ പാടില്ളെന്ന് എം.എല്‍.എ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.