പാളത്തിലെ ക്ളിപ്പുകള്‍ അഴിച്ചുമാറ്റിയ സംഭവം: പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പാളങ്ങള്‍ ഉറപ്പിക്കുന്ന ക്ളിപ്പുകള്‍ അഴിച്ചുമാറ്റിയ നിലയില്‍ കണ്ടത്തെിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മൊഗ്രാല്‍പുത്തൂര്‍ പന്നിക്കുന്നില്‍ സി.പി.സി.ആര്‍.ഐ ഗെസ്റ്റ് ഹൗസിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് കഴിഞ്ഞ ദിവസം റെയിലുകളെ കോണ്‍ക്രീറ്റ് സ്ളീപ്പറുമായി ബന്ധിപ്പിക്കുന്ന ആറ് ക്ളിപ്പുകള്‍ ഊരിമാറ്റിയ നിലയില്‍ കണ്ടത്. കാസര്‍കോട് എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി ട്രാക്കും പരിസരവും പരിശോധിച്ചു. ആര്‍.പി.എഫ് അധികൃതര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ട്രാക്കിന്‍െറ ഒരുവശത്തെ നാലും മറുവശത്തെ രണ്ടും ക്ളിപ്പുകള്‍ ഊരിയെടുത്ത് പാളത്തിന് മുകളില്‍ നിരനിരയായി വെച്ചിരിക്കുകയായിരുന്നു. അട്ടിമറി നീക്കമാണെന്ന് സംശയമുയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണമേറ്റെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.