തീര പരിപാലന നിയമം: തീരദേശ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം

തൃക്കരിപ്പൂര്‍: തീരപരിപാലന നിയമത്തിലെ, വലിയപറമ്പ പഞ്ചായത്തിന്‍െറ വികസനത്തിന് പ്രതികൂലമാവുന്ന ഭാഗങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി മൂന്നിന് നടത്തുന്ന തീരദേശ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന പൗരാവലിയുടെ യോഗം തീരുമാനിച്ചു. കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍, യുവജന സംഘടനാ ഭാരവാഹികള്‍, പഞ്ചായത്തിലെ സന്നദ്ധ സംഘടനാ-ക്ളബ് ഭാരവാഹികള്‍, മഹിളാ സംഘടനാ ഭാരവാഹികള്‍, വ്യാപാരി സംഘടനാ ഭാരവാഹികള്‍, സംയുക്ത ഓട്ടോ തൊഴിലാളി യൂനിയന്‍ ഭാരവാഹികള്‍, മറ്റു തൊഴിലാളി യൂനിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംയുക്ത യോഗത്തില്‍ പങ്കെടുത്തു. ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിന്‍െറ ഭാഗമായി ഏകദിന ഗൃഹസന്ദര്‍ശനം, വാര്‍ഡുതല കണ്‍വെന്‍ഷനുകള്‍ എന്നിവ നടത്താനും തീരുമാനിച്ചു. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. അബ്ദുല്‍ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എം.വി. സരോജിനി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ. മാധവന്‍, എം.സി. സുഹറ, അംഗങ്ങളായ കെ.കെ. മുഹമ്മദ്കുഞ്ഞി, എ.ജി. അബ്ദുല്‍ ഹക്കീം, സി.കെ. സുമതി, എം.കെ.എം. അബ്ദുല്‍ ഖാദര്‍, പി.പി. ശാരദ എന്നിവരും സി. കുഞ്ഞമ്പു, സലാം പള്ളിക്കണ്ടം, ഉസ്മാന്‍ പാണ്ട്യാല, പി.പി. രതീഷ്, ഇ.കെ. ഷാജി, കെ. സിന്ധു. കെ. ഭാസ്കരന്‍, പി. രാമകൃഷ്ണന്‍, ഒ.കെ. ബാലകൃഷ്ണന്‍, കെ.കെ. അഹമ്മദ് ഹാജി, പി.വി. രാജന്‍, ഒ.കെ. ഷാജി, കെ.കെ. കുഞ്ഞബ്ദുല്ല, പി.കെ. ശിഹാബ്, കെ.പി. മുഹ്സിന്‍ എന്നിവരും സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി. നാരായണന്‍ സ്വാഗതവും ടി.കെ.പി. അബ്ദുറഊഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.