തെക്കില്‍-ആലട്ടി റോഡിന് ടൂറിസം സാധ്യത –മന്ത്രി ഇബ്രാഹിം കുഞ്ഞ്

കാസര്‍കോട്: പൊയിനാച്ചി മുതല്‍ കര്‍ണാടക അതിര്‍ത്തിയിലെ ആലട്ടി വരെയുള്ള തെക്കില്‍-ആലട്ടി റോഡ് ടൂറിസത്തിന് പ്രാധാന്യം നല്‍കി വികസിപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. കൊളത്തൂരില്‍ ആയംകടവ് പാലം നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊയിനാച്ചിയില്‍നിന്ന് ബന്തടുക്ക, സുള്ള്യ, മടിക്കേരി വഴി ബംഗളൂരുവിലേക്ക് പോകാവുന്ന പാതയുടെ 34 കിലോമീറ്റര്‍ മാത്രം വികസിപ്പിച്ചാലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. ബേക്കല്‍ ടൂറിസം പദ്ധതിയുടെ പ്രാധാന്യത്തോടെ ഈ റോഡ് വികസിപ്പിച്ചാല്‍ ജില്ലയുടെ ടൂറിസം വികസനത്തിന് കുതിപ്പുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, കാറഡുക്ക ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഓമന രാമചന്ദ്രന്‍, കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ഗൗരി, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്‍റ് സി. രാമചന്ദ്രന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്‍റ് ശാരദ എസ്. നായര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഡോ. വി.പി.പി. മുസ്തഫ, സുഫൈജ ടീച്ചര്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി. ഷാജി, ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. രമണി, പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. കൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്തംഗം പി. ഉഷ, ബേഡഡുക്ക പഞ്ചായത്തംഗങ്ങളായ സി. കുഞ്ഞിക്കണ്ണന്‍, വി. ദിവാകരന്‍, ശാന്തകുമാരി, പുല്ലൂര്‍ പെരിയ പഞ്ചായത്തംഗം സി.എ. സതീശന്‍, ഹക്കീം കുന്നില്‍, പാലം കമ്മിറ്റി ചെയര്‍മാന്‍ പി. രാഘവന്‍ നായര്‍, കണ്‍വീനര്‍ രാധാകൃഷ്ണന്‍ ചാളക്കാട് എന്നിവര്‍ സംസാരിച്ചു. ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സ്വാഗതവും സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ.വി. അസിഫ് നന്ദിയും പറഞ്ഞു. പാലത്തിനായി സൗജന്യമായി ഭൂമി നല്‍കിയ കണ്ണന്‍ വെളിച്ചപ്പാടന്‍, ടി.കെ. കുഞ്ഞിരാമന്‍, രാധാ ചെപ്പനടുക്കം, വി. അമ്പൂഞ്ഞി ആയംകടവ് എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT