അപകടഭീഷണിയായി കലുങ്ക്

കാഞ്ഞങ്ങാട്: കൊവ്വല്‍പള്ളിക്കടുത്ത കലുങ്ക് അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി. നീലേശ്വരത്തുനിന്ന് വരുമ്പോള്‍ കൊവ്വല്‍പള്ളി കഴിഞ്ഞുള്ള കലുങ്കാണ് ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ച് അപകടഭീഷണിയായി നില്‍ക്കുന്നത്. ഈ ഭാഗത്ത് റോഡ് വളരെ വീതികുറവാണ്. കെ.എസ്.ടി.പി റോഡ് പണി നടക്കുന്നതിനാല്‍ ഇപ്പോള്‍ ഒരുവശത്തേക്ക് മാത്രമാണ് ഗതാഗതം അനുവദിച്ചിട്ടുള്ളത്. അതിനാല്‍ ദേശീയപാതയിലൂടെ വരുന്നവര്‍ക്ക് നേരെ ആലാമി പള്ളിയിലേക്ക് വരാം. അതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ അപകടം നടക്കാത്തതെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. കാഞ്ഞങ്ങാട് സൗത് ദേശീയപാത മുതല്‍ ചന്ദ്രഗിരിവഴി കാസര്‍കോട് പഴയ പ്രസ്ക്ളബ് ജങ്ഷന്‍വരെ മാത്രമാണ് കെ.എസ്.ടി.പി റോഡ് നിര്‍മിക്കുന്നത്. റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ കലുങ്ക് പൊളിച്ചുമാറ്റി വീതികൂട്ടുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിനിടയില്‍ ആലാമിപള്ളി ബസ്സ്റ്റാന്‍ഡ് നിര്‍മാണവും നടക്കുന്നുണ്ട്. ഇതോടെ പ്രയാസപ്പെടുന്നത് പ്രദേശവാസികളും കച്ചവടക്കാരുമാണ്. സാങ്കേതിക കാരണങ്ങള്‍കൊണ്ട് റോഡ് നിര്‍മാണം വൈകിയതോടെ പ്രദേശത്തെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. അതിനാല്‍ റോഡ് നിര്‍മാണം എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നും ഗതാഗതം പഴയപടിയാക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ കര്‍മസമിതി രൂപവത്കരിച്ച് പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. ശനിയാഴ്ച മുതല്‍ റോഡ് ഉപരോധം ഉള്‍പ്പെടെ സമരം ശക്തമാക്കാനായിരുന്നു തീരുമാനം. എന്നാല്‍, നഗരസഭാ ചെയര്‍മാനും കെ.എസ്.ടി.പി അധികൃതരും കര്‍മസമിതി പ്രവര്‍ത്തകരും നടത്തിയ ചര്‍ച്ചയില്‍ ആഗസ്റ്റ് 30ന് മുമ്പ് ആ ഭാഗങ്ങളിലുള്ള റോഡ് പ്രവൃത്തി തീര്‍ക്കുമെന്ന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിന്‍െറഭാഗമായി പുതുതായി നിര്‍മിച്ച, കലുങ്കുകള്‍ മാറ്റിസ്ഥാപിക്കാതെതന്നെ റോഡ് പ്രവൃത്തി നടത്താനാണ് തീരുമാനം. പുതിയ കുലുങ്ക് നിര്‍മിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. 10 വര്‍ഷം മുമ്പ് പണിത പഴയ കലുങ്ക് ബലപ്പെടുത്തി, വശങ്ങള്‍ ഇടിച്ചുനിരത്തി കോണ്‍ക്രീറ്റ് ബെല്‍റ്റിട്ട് വീതികൂട്ടി റോഡ് നിര്‍മിക്കാനാണ് ഉദ്ദേശ്യം. ഇതിനാല്‍ ആലാമിപള്ളിക്കടുത്ത കലുങ്കും നവീകരിച്ച് മാറ്റിപ്പണിയാനാണ് കമ്പനിയുടെ തീരുമാനം. എന്നാല്‍, അപകടഭീഷണിയുയര്‍ത്തുന്ന ആലാമിപള്ളിക്കടുത്തുള്ള കലുങ്ക് പൊളിച്ച് പുതിയത് പണിയണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.