ചളിവെള്ളത്തില്‍ മുങ്ങി കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്: കനത്ത മഴയും കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായുള്ള ഓവുചാല്‍ നിര്‍മാണവും കാഞ്ഞങ്ങാട് നഗരത്തെ ചളിക്കുളമാക്കി. പലയിടത്തും റോഡിന്‍െറ വശങ്ങള്‍ വെട്ടി പൊളിച്ച് ഇട്ടിരിക്കുന്നതിനാല്‍ മഴവെള്ളം വ്യാപാരസ്ഥാപനങ്ങളിലേക്ക് ഒഴുകിയിറങ്ങി. രാത്രി മുതലുള്ള മഴയില്‍ നിരവധി വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറുന്ന ഉപഭോക്താക്കള്‍ മുട്ടോളം ചളിവെള്ളത്തില്‍ ഇറങ്ങിയാണ് പല കടകളിലും കയറിയത്. കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി നഗരമധ്യത്തില്‍ ഓവുചാല്‍ നിര്‍മാണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍, സ്ളാബിടാന്‍ പലയിടത്തും ബാക്കിയുണ്ട്. സ്ളാബിട്ട ഭാഗങ്ങളില്‍ നിര്‍മാണത്തിലെ അശാസ്ത്രീയതയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളം ഓവുചാലിലേക്ക് ഒലിച്ചിറങ്ങേണ്ടതിന് പകരം റോഡില്‍ തളം കെട്ടി കിടക്കുകയാണ്. കെ.എസ്.ടി.പി പണി തുടങ്ങിയതില്‍ പിന്നെ വ്യാപാരത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. പലര്‍ക്കും ചളിവെള്ളവും റോഡ് കുഴിച്ചിട്ടതും മൂലം കടകള്‍ തുറക്കാനാവാത്ത അവസ്ഥയാണ്. കാഞ്ഞങ്ങാട്ടെ നയാബസാറില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാവേലി സ്റ്റോറിലടക്കം വെള്ളം കയറിയിട്ടുണ്ട്. ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയായാലുടന്‍ റോഡ് പണിക്ക് വേഗതകൂടുമെന്ന് കെ.എസ.ടി.പി അധികൃതര്‍ പറഞ്ഞു. റോഡ് നിര്‍മാണ സാമഗ്രികള്‍ കോട്ടച്ചേരി ടൗണില്‍ തലങ്ങും വിലങ്ങും കൂട്ടിയിട്ടിരിക്കുന്നത് കൊണ്ട് സ്ഥിരം ഗതാഗത തടസ്സമാണ് കാഞ്ഞങ്ങാട് അനുഭവപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.