കാസര്‍കോട്: ഉദുമ നിയോജകമണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്തിനെ നിര്‍ത്തിയതിനെതിരെ ഒരുവിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞു. ഒരാള്‍ക്ക് ഒരു പദവിയെന്ന കീഴ്വഴക്കം മറികടന്ന് ശ്രീകാന്തിന് നാല് പദവികളാണ് നല്‍കിയത്. ജില്ലാ ജനറല്‍ സെക്രട്ടറിയായ ശ്രീകാന്ത് ജില്ലാ പഞ്ചായത്തംഗമാണ്. ഇതിനു പുറമെ കേന്ദ്ര സര്‍വകലാശാല നിയമോപദേശകനും റെയില്‍വേ ബോര്‍ഡ് അംഗവുമാണ്. ഇപ്പോള്‍ സ്ഥാനാര്‍ഥിത്വവും നല്‍കി. എല്ലാ സ്ഥാനങ്ങളും ഒരാള്‍ക്ക് നല്‍കുന്നത് കീഴ്വഴക്ക ലംഘനമാണെന്ന് വിമതവിഭാഗത്തിന്‍െറ യോഗം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ജില്ലയിലെ ആയിരക്കണക്കിന് സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ കഠിന പ്രവര്‍ത്തനങ്ങളിലൂടെ ഇന്നത്തെ നിലയില്‍ എത്തിയ പ്രസ്ഥാനത്തെ കളങ്കപ്പെടുത്തുന്നതാണ് സ്ഥാനാര്‍ഥി നിര്‍ണയം. സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പരാതിപ്പെട്ടിട്ടും നേതൃത്വം ചര്‍ച്ചക്ക് തയാറായില്ല. പ്രതിഷേധ സൂചകമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. യോഗത്തില്‍ പെന്‍ഷനേഴ്സ് സംഘ് മുന്‍ കാര്യദര്‍ശി ബാലകൃഷ്ണ കരിച്ചേരി അധ്യക്ഷത വഹിച്ചു. നാരായണന്‍ ബന്തടുക്ക, കുഞ്ഞിക്കണ്ണന്‍ കുറ്റിക്കോല്‍, രാമകൃഷ്ണന്‍ കുണ്ടംകുഴി, ഉണ്ണി കൊളത്തൂര്‍, നന്ദകുമാര്‍ പെരിയ, രാഘവന്‍ ഉദുമ, ഇന്ദിര പള്ളിക്കര എന്നിവര്‍ സംസാരിച്ചു. ബാലന്‍ പരവനടുക്കം സ്വാഗതവും കണ്ണന്‍ ബേഡഡുക്ക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.