കാസര്‍കോട്: പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തില്‍ ജില്ലാ പഞ്ചായത്തിന് കനത്ത നഷ്ടം. യു.ഡി.എഫിന് അനുഭവ സമ്പത്തുള്ള നേതാവിനെയാണ് നഷ്ടമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി സംബന്ധിച്ച് കോണ്‍ഗ്രസും ലീഗും തമ്മിലുണ്ടാക്കിയ കരാറില്‍ ആദ്യ പകുതി അനുഭവ സമ്പന്നനായ പാദൂര്‍ കുഞ്ഞാമു ഹാജിക്ക് നല്‍കുന്നതല്ളേ നല്ലത് എന്ന അഭിപ്രായം കോണ്‍ഗ്രസിന്‍െറ ഭാഗത്തുനിന്നും ശക്തമായിട്ടുണ്ടായിരുന്നു. എന്നാല്‍, പ്രസിഡന്‍റ് പദവി വിട്ടുനല്‍കാന്‍ ലീഗ് തയാറാകാത്തതിനെ തുടര്‍ന്ന് രണ്ടാം പകുതി പാദൂരിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാം പകുതിക്ക് കാത്തുനില്‍ക്കാതെ പാദൂര്‍ വിടപറഞ്ഞതോടെ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിന്‍െറ കരുത്ത് ചോര്‍ന്നു. ജില്ലാ പഞ്ചായത്ത് ഭരണം സംബന്ധിച്ച് യു.ഡി.എഫിന്‍െറ അവസാന വാക്കാണ് പാദൂര്‍. 17 സീറ്റുള്ള ജില്ലാ പഞ്ചായത്തില്‍ ഒറ്റക്ക് ഭരിക്കാനുള്ള ശേഷി യു.ഡി.എഫിനില്ല. എട്ട് സീറ്റുള്ള യു.ഡി.എഫിന്‍െറ തീരുമാനങ്ങള്‍ നടപ്പാക്കണമെങ്കില്‍ ഏഴു സീറ്റുള്ള എല്‍.ഡി.എഫും രണ്ടു സീറ്റുള്ള ബി.ജെ.പിയും കനിയണം. രാഷ്ടീയത്തിനതീതമായി എല്ലാവരെയും യോജിപ്പിച്ചും എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനമെടുത്തും മാത്രമേ ജില്ലാ പഞ്ചായത്ത് ഭരണം മുന്നോട്ടുകൊണ്ടുപോകാനാവുകയുള്ളൂ. അതില്‍ നിര്‍ണായക നിലപാട് പാദൂര്‍ കുഞ്ഞാമു ഹാജിയുടേതായിരുന്നു. ഇപ്പോള്‍ ഏഴ്-ഏഴ് സീറ്റുകളിലേക്ക് യു.ഡി.എഫും എല്‍.ഡി.എഫും എത്തിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണം എങ്ങോട്ടും മാറിമറിയാവുന്ന സ്ഥിതിയിലേക്കാവും പാദൂരിന്‍െറ വിയോഗം മൂലമുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.