തെരഞ്ഞെടുപ്പ് ചെലവ്: നിരീക്ഷകന്‍ ജില്ല സന്ദര്‍ശിച്ചു

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളുടെ ചുമതലയുള്ള നിരീക്ഷകന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. അസം സ്വദേശി ഇന്ത്യന്‍ റവന്യൂ സര്‍വിസിലെ ഉദ്യോഗസ്ഥന്‍ പനജി കസ്റ്റംസ് അസി. കമീഷണര്‍ ബഞ്ജുല്‍ ബര്‍ത്താക്കൂര്‍ ആണ് സന്ദര്‍ശനം നടത്തിയത്. കലക്ടറേറ്റിലെ എക്സ്പെന്‍ഡിചര്‍ ആന്‍ഡ് മോണിറ്ററിങ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച ശേഷം മൂന്ന് മണ്ഡലങ്ങളിലേയുംചെലവ് നിരീക്ഷണ സംവിധാനത്തിലെ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തി. മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസുകളെ കൂടാതെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പരസ്യപ്രചാരണങ്ങള്‍ നിരീക്ഷണ വിധേയമാക്കണമെന്ന് നിരീക്ഷകന്‍ പറഞ്ഞു. കലക്ടറേറ്റിലെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് സെല്‍ അദ്ദേഹം സന്ദര്‍ശിച്ചു. ജീവനക്കാരുമായി സംവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.