മാലിന്യം കത്തിക്കല്‍; കുട്ടികള്‍ അബോധാവസ്ഥയിലായി

നീലേശ്വരം: നഗരമധ്യത്തില്‍ രാജാസ് ഹൈസ്കൂളിന് സമീപം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പട്ടാപ്പകല്‍ മാലിന്യം കത്തിക്കുന്നത് പതിവാകുന്നു. ശക്തമായ വിഷപ്പുക ശ്വസിച്ച് ബാസ്കറ്റ്ബാള്‍ പരിശീലനം നടത്തുന്ന രണ്ട് കുട്ടികള്‍ അബോധാവസ്ഥയിലായി. സ്കൂളിന്‍െറ മതിലിനോട് ചേര്‍ന്നാണ് മാലിന്യം കത്തിക്കുന്നത്. ഇതിന് സമീപത്താണ് ബാസ്കറ്റ്ബാള്‍ പരിശീലിക്കുന്നത്. പരിശീലനത്തിനത്തെിയ നിഞ്ജന്‍ കൃഷ്ണ (12), സുധീര്‍ഥ് (10) എന്നിവരാണ് വിഷപ്പുക ശ്വസിച്ച് അബോധാവസ്ഥയിലായത്. പ്രഥമ ശുഷ്രൂഷ നല്‍കി മണിക്കൂറുകള്‍ കഴിഞ്ഞാണ് ബോധം തിരിച്ചുകിട്ടിയത്. 40ഓളം കുട്ടികള്‍ ദിവസവും ബാസ്കറ്റ്ബാള്‍ പരിശീലനത്തില്‍ ഇവിടെ എത്താറുണ്ട്. സമീപത്തായി 80 കുട്ടികള്‍ക്ക് ഫുട്ബാള്‍ പരിശീലനവും നല്‍കുന്നുണ്ട്. മാലിന്യം കത്തിക്കുന്നത് ശുചീകരണ തൊഴിലാളികളാണെന്ന് വ്യാപാരികളും വ്യാപാരികളാണ് മാലിന്യം കത്തിക്കുന്നതെന്ന് ശുചീകരണ തൊഴിലാളികളും പരസ്പരം പഴിചാരുകയാണ്. കുട്ടികളും രക്ഷിതാക്കളും നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.