സബ്രജിസ്ട്രാര്‍, വില്ളേജ് ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്

കാസര്‍കോട്: പോക്കുവരവ് രേഖകള്‍ സൂക്ഷിക്കാതിരിക്കുകയും കലക്ടര്‍ക്ക് കൈമാറാതിരിക്കുകയും ചെയ്ത വില്ളേജ് ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഇറക്കിയ ഉത്തരവും നടപ്പാക്കിയില്ല. നികുതി തട്ടിപ്പ് നടത്താനും ഭൂമി ഇടപാടില്‍ ക്രമക്കേട് നടത്താനും സൗകര്യമൊരുക്കുന്ന വില്ളേജ്, സബ്രജിസ്ട്രാര്‍ നടപടി സര്‍ക്കാറിന് വന്‍ നഷ്ടമുണ്ടാക്കുമെന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് നടപടി. ബദിയടുക്ക, കാസര്‍കോട് സബ്രജിസ്ട്രാര്‍ ഓഫിസിലും കോയിപ്പാടി, എടനാട് വില്ളേജ് ഓഫിസുകളിലുമാണ് റെയ്ഡ് നടന്നത്. സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ആധാരം ചെയ്ത വിവരം രജിസ്ട്രേഡ് തപാലില്‍ ബന്ധപ്പെട്ട വില്ളേജ് ഓഫിസറെ അറിയിക്കണമെന്ന് 2011ലെ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. ആധാരം കൈപ്പറ്റിയ ശേഷം വില്ളേജ് ഓഫിസര്‍ സ്ഥലം കണ്ടത്തെി ഉറപ്പാക്കണം. രേഖകള്‍ വ്യാജമല്ളെന്നും സ്ഥലവും പ്രമാണവും പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഇത് വില്ളേജ് ഓഫിസുകളില്‍ പ്രത്യേകമായി സൂക്ഷിക്കുന്ന പോക്കുവരവ് രജിസ്റ്ററില്‍ സൂക്ഷിക്കണം. തുടര്‍ന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ക്ക് അയക്കണമെന്നാണ് ചട്ടം. എന്നാല്‍, കാസര്‍കോട് ജില്ലയിലെ മിക്ക വില്ളേജ് ഓഫിസുകളിലും പോക്കുവരവ് രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. കലക്ടറെ രേഖാമൂലം അറിയിക്കുന്നുമില്ല. കാസര്‍കോട്ടെ നിരവധി ഭൂമി തട്ടിപ്പുകള്‍ക്ക് ഇത് സാഹചര്യം ഒരുക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് പതിച്ചുനല്‍കുന്ന ഭൂമി വീടുവെക്കാന്‍ ചെന്നാല്‍ കാണാത്ത സംഭവങ്ങള്‍ നിരവധിയാണ്. അത് മറ്റൊരാളുടെ കൈവശമായിരിക്കും. രേഖകളും ഉണ്ടാ കില്ല. കുറ്റിക്കോലില്‍ സി.പി.എം വിലകൊടുത്തുവാങ്ങിയ ഭൂമി ഇപ്പോള്‍ അവരുടെ കൈവശമില്ല. അവര്‍ക്ക് ലഭിച്ചത് സര്‍ക്കാറിന്‍െറ വേറൊരു ഭൂമിയാണ്. റവന്യൂ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉദുമ സബ്രജിസ്റ്റര്‍ ഓഫിസ്, ഉദുമ, തിരുവക്കോളി വില്ളേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു. സി.ഐ പി. ബാലകൃഷ്ണന്‍ നായര്‍, ഡോ. വി. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.