കൈതക്കാട്-മടക്കര റോഡ് തകര്‍ന്നു; യാത്രക്കാര്‍ ദുരിതത്തില്‍

ചെറുവത്തൂര്‍: ചെറുവത്തൂര്‍ പഞ്ചായത്തിലെ കൈതക്കാടിനെ മടക്കരയുമായി ബന്ധിപ്പിക്കുന്ന റോഡ് തകര്‍ന്ന് ചളിക്കുളമായി. ഇതോടെ യാത്ര ദുരിതപൂര്‍ണമായി. തീരദേശ മേഖലയിലെ പ്രധാന റോഡാണിത്. മടക്കര മത്സ്യബന്ധന തുറമുഖത്തേക്കും കാടങ്കോട് ഹയര്‍സെക്കന്‍ഡറിയിലേക്കുമുള്ള നിരവധി പേര്‍ ആശ്രയിക്കുന്ന റോഡാണിത്. തകര്‍ന്ന റോഡില്‍ രൂപപ്പെട്ട കുഴികളില്‍ ചളിവെള്ളം കെട്ടിനില്‍ക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കുപോലും ബുദ്ധിമുട്ടാണ്. ഓട്ടോ പോലുള്ള ചെറിയ വാഹനങ്ങള്‍ ഇതുവഴി യാത്രപോകാനും തയാറാകുന്നില്ല. മത്സ്യബന്ധന തുറമുഖം ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞിട്ടും ഈ റോഡിനെ കൈയൊഴിയുകയാണ്. റോഡ് ഉടന്‍ റീടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയില്ളെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.