കുമ്പളയിലും ബദിയടുക്കയിലും മഡ്ക കളിക്കാര്‍ പിടിയില്‍

ബദിയടുക്ക: മഡ്ക സംഘത്തിനെതിരെ ബദിയടുക്ക പൊലീസ് നടപടി ശക്തമാക്കി. പെര്‍ള, നീര്‍ച്ചാല്‍ ടൗണുകളില്‍നിന്ന് മഡ്ക കളിക്കാരെ പണം സഹിതം പിടികൂടി. പെര്‍ള ടൗണിലെ രണ്ട് സ്ഥലത്തുനിന്നായി എട്ടുപേരെയും 17,360 രൂപയുമാണ് പൊലീസ് പിടികൂടിയത്. പെര്‍ള, ബെല്‍ത്തംഗഡി, മുഗേര്‍, ഉക്കിനടുക്ക, നീര്‍ച്ചാല്‍ ബേള സ്വദേശികളായ ചിന്നപ്പ റൈ, ഉദയകുമാര്‍, മൊയ്തു, മൊയ്തീന്‍, ശശികാന്ത്, ഗണേഷ്, രാമ, റാഫെല്‍ ഡിസൂസ എന്നിവരാണ് പിടിയിലായത്. നീര്‍ച്ചാല്‍ ടൗണില്‍ രണ്ട് സ്ഥലത്തുനിന്നായി ജോസഫ് ചന്ദ്രന്‍, ഹരീഷ്, മുഹമ്മദ്, പ്രകാശ്, സുനില്‍, ചന്ദ്രശേഖര, ബാലകൃഷ്ണ എന്നിവര്‍ പിടിയിലായി. 6910 രൂപ പൊലീസ് കളിസ്ഥലത്തുനിന്ന് കണ്ടെടുത്തു. സ്കൂള്‍ കുട്ടികളടക്കം മഡ്ക കളിയില്‍ ഏര്‍പ്പെടുന്നതായി പരാതി ഉയര്‍ന്നതോടെയാണ് കളികേന്ദ്രത്തില്‍ റെയ്ഡ് നടത്താന്‍ പൊലീസ് നടപടി തുടങ്ങിയതെന്ന് ബദിയടുക്ക എസ്.ഐ സന്തോഷ്കുമാര്‍ പറഞ്ഞു. കുമ്പള: കുമ്പള ടൗണില്‍ മഡ്ക കളിയിലേര്‍പ്പെട്ട അഞ്ചുപേരെ കുമ്പള പൊലീസ് പിടികൂടി. ആരിക്കാടി പുജൂര്‍ ഹൗസില്‍ മുഹമ്മദിന്‍െറ മകന്‍ ഇബ്രാഹിം (48), കുഞ്ചാറിലെ അബൂബക്കറിന്‍െറ മകന്‍ മുഹമ്മദ് (30), കൊടിയമ്മയിലെ പി. അബ്ദുല്ല (50), പെര്‍വാഡ് കെ.കെ ഹൗസില്‍ ബട്ടു വെളിച്ചപ്പാടിന്‍െറ മകന്‍ ജയകര (45) പെര്‍വാഡിലെ ബി. നാരായണ (50) എന്നിവരാണ് അറസ്റ്റിലായത്. കുമ്പള പ്രിന്‍സിപ്പല്‍ എസ്.ഐ അനൂബ്കുമാറിന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കളിക്കളത്തില്‍നിന്ന് 850 രൂപ പൊലീസ് കണ്ടെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.