കാസര്‍കോട്: ജില്ലയിലെ പ്രധാന നിര്‍മാണ പ്രവൃത്തികള്‍ നടപ്പിലാക്കേണ്ട എല്‍.എസ്.ജി.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഓഫിസിലെയും പരപ്പ, കാസര്‍കോട്, കാറഡുക്ക ബ്ളോക് സബ്ഡിവിഷനുകളിലെയും അസിസ്റ്റന്‍റ് എക്സി. എന്‍ജിനീയര്‍മാരെ ജില്ലയില്‍നിന്ന് സ്ഥലംമാറ്റിയിട്ടും പകരം നിയമനം നടത്താത്തത് പദ്ധതി പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കു പുറമേ എം.എല്‍.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍, നബാര്‍ഡ്, എന്‍ഡോസള്‍ഫാന്‍ പ്രവൃത്തികള്‍, കാസര്‍കോട് വികസന പാക്കേജ്, ആര്‍.എം.എസ്.എ തുടങ്ങിയ പ്രവൃത്തികളെയും ഇത് ബാധിക്കും. ജില്ലയില്‍ 16 അസി. എന്‍ജിനീയര്‍മാരുടെയും 15 ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍മാരുടെയും ഒമ്പത് രണ്ടാംഗ്രേഡ് ഓവര്‍സിയര്‍മാരുടെയും രണ്ട് മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍മാരുടെയും ഒഴിവുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുണ്ട്. കഴിഞ്ഞമാസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒഴിവുള്ള മുഴുവന്‍ തസ്തികയും നികത്താനാവശ്യമായ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.