രാജപുരം: കള്ളാറില്‍ മാണി കോണ്‍ഗ്രസിനെ കൂടെ ചേര്‍ത്തത് എല്‍.ഡി.എഫിന് തിരിച്ചടിയായി. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ അന്വേഷണം വേണമെന്ന വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തില്‍ മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം രംഗത്തത്തെിയിരിക്കുകയാണ്. എന്നാല്‍, മാണിക്കെതിരെ കള്ളാറില്‍ മിണ്ടാന്‍ പറ്റാത്ത അവസ്ഥയാണ്. 14 വാര്‍ഡുള്ള കള്ളാറില്‍ ഒരു സീറ്റ് മാത്രം നേടിയ നിരാശയിലായിരുന്നു എല്‍.ഡി.എഫ്. ഇപ്പോള്‍ കള്ളാര്‍ പഞ്ചായത്തില്‍ രണ്ടായി പിളര്‍ന്ന മാണി ഗ്രൂപ്പിന്‍െറ ഒരു വിഭാഗത്തെ കൂടെക്കൂട്ടി ജനപക്ഷ മുന്നണി രൂപവത്കരിക്കുകയും മാണി ഗ്രൂപ്പിന് അഞ്ച് സീറ്റുകള്‍ നല്‍കുകയുമായിരുന്നു. സി.പി.ഐ ആകട്ടെ, പുതിയ ജനപക്ഷ മുന്നണിയുമായി പൂര്‍ണമായും യോജിക്കാതെ അഭിപ്രായ ഭിന്നതയുമായി നില്‍ക്കുന്നതും എല്‍.ഡി.എഫിനെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്നമാണ്. അഭിപ്രായ ഭിന്നതയും സ്വരചേര്‍ച്ചയില്ലായ്മയും ഒക്കെയായി ഉരുണ്ടുനീങ്ങുകയാണ് കള്ളാറില്‍ എല്‍.ഡി.എഫ്-ജനപക്ഷ മുന്നണി. ഇതേസമയം, കള്ളാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇടതിനൊപ്പം വേദി പങ്കിട്ട് യു.ഡി.എഫിനെ കുറ്റം പറയുന്ന മാണി കോണ്‍ഗ്രസ് നേതാക്കള്‍ പനത്തടിയിലത്തെുമ്പോള്‍ നേരെ തിരിഞ്ഞ് യു.ഡി.എഫുമായി വേദി പങ്കിടുകയും എല്‍.ഡി.എഫിനെ കുറ്റം പറയുകയും ചെയ്യുന്ന കാഴ്ചയാണ്. പനത്തടിയില്‍ മാണി ഗ്രൂപ് യു.ഡി.എഫിന്‍െറ ഒപ്പമാണ് നില്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.